ഇംഗ്ലണ്ടിന്‍റെ നട്ടെല്ലൊടിച്ച കുല്‍ദീപിന്‍റെ ആറു വിക്കറ്റ് പ്രകടനം

കുല്‍ദീപ് യാദവ് എന്ന ഇടംകൈയ്യന്‍ സ്‍പിന്നര്‍ ഒരിക്കല്‍ കൂടി തന്‍റെ പ്രഹരശേഷി എന്തെന്ന് തെളിയിച്ചു. അതും ക്രിക്കറ്റിന്‍റെ അപ്പസ്തോലന്‍മാരായ ഇംഗ്ലീഷുകാര്‍ക്കെതിരെ. 

Update: 2018-07-13 07:39 GMT
Advertising

കുല്‍ദീപ് യാദവ് എന്ന ഇടംകൈയ്യന്‍ സ്‍പിന്നര്‍ ഒരിക്കല്‍ കൂടി തന്‍റെ പ്രഹരശേഷി എന്തെന്ന് തെളിയിച്ചു. അതും ക്രിക്കറ്റിന്‍റെ അപ്പസ്തോലന്‍മാരായ ഇംഗ്ലീഷുകാര്‍ക്കെതിരെ.

കഴിഞ്ഞ വര്‍ഷം ഈഡന്‍ ഗാര്‍ഡന്‍സില്‍ ആസ്ട്രേലിയക്കെതിരെ ഹാട്രിക് പ്രകടനത്തിലൂടെ കുല്‍ദീപ് ആഞ്ഞടിച്ചപ്പോള്‍ തന്നെ ‘ചൈനാമെന്‍റെ’ കരുത്ത് ലോകമറിഞ്ഞതാണ്. ഇതിന് ശേഷം കുല്‍ദീപിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യക്കെതിരെ ഇറങ്ങുന്നതിന് മുമ്പ് തന്നെ ഇംഗ്ലീഷ് പട ഓരോ വെല്ലുവിളിയും നന്നായി പഠിച്ചിരുന്നു. പക്ഷേ കുല്‍ദീപ് എന്ന റിസ്റ്റ് സ്പിന്നര്‍ അവരുടെ സിലബസിലുള്ളതിനേക്കാള്‍ കടുകട്ടിയായിരുന്നുവെന്നാണ് ഇന്നലത്തെ പ്രകടനം തെളിയിക്കുന്നത്. മിന്നല്‍ പ്രകടനത്തിലൂടെ ഏകദിനത്തില്‍ ആറ് വിക്കറ്റ് സ്വന്തമാക്കുന്ന ഇടംകൈയ്യന്‍ റിസ്റ്റ് (ചൈനാമെന്‍) സ്പിന്നര്‍ എന്ന നേട്ടം ഇന്ത്യയുടെ കുല്‍ദീപ് യാദവ് സ്വന്തമാക്കുകയും ചെയ്തു. പത്ത്‌ ഓവറില്‍ 25 റണ്‍ വഴങ്ങിയാണു കുല്‍ദീപ്‌ ആറു വിക്കറ്റെടുത്തത്‌.

Tags:    

Similar News