അമ്പയറുടെ കയ്യില്‍ നിന്നും പന്തു വാങ്ങിയാല്‍ ധോണി വിരമിക്കുമെന്ന് ആരു പറഞ്ഞു?

2014ല്‍ മെല്‍ബണ്‍ ടെസ്റ്റില്‍ തോറ്റ ശേഷം പതിവില്ലാതെ സ്റ്റംമ്പുമായി മടങ്ങിയ ധോണി പിന്നാലെ ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അത് ആവര്‍ത്തിക്കുമോ എന്ന സംശയമാണ്...

Update: 2018-07-19 05:59 GMT
Advertising

ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ തോറ്റ ശേഷം മടങ്ങുമ്പോഴാണ് എംഎസ് ധോണി അമ്പയറോട് കളിച്ച ബോള്‍ ചോദിച്ചു വാങ്ങിയത്. പരമ്പര 1-2ന് ഇംഗ്ലണ്ടിന് തോറ്റ മത്സരശേഷമായിരുന്നു അത്. 2014ല്‍ മെല്‍ബണ്‍ ടെസ്റ്റില്‍ തോറ്റ ശേഷം പതിവില്ലാതെ സ്റ്റംമ്പുമായി മടങ്ങിയ ധോണി പിന്നാലെ ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അത് ആവര്‍ത്തിക്കുമോ എന്ന സംശയമാണ് പന്തുവാങ്ങിയ ധോണിയുടെ പ്രവര്‍ത്തിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയത്.

നിലവില്‍ ഏകദിനത്തിലും ടി 20യിലുമാണ് ധോണി ഇന്ത്യക്കുവേണ്ടി കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ധോണിയുടെ വേഗതയില്ലാത്ത ബാറ്റിംങിനെ കൂകിവിളിച്ചാണ് കാണികള്‍ വരവേറ്റത്. 59 പന്തില്‍ നിന്നും 37 റണ്‍സാണ് ധോണി എടുത്തത്. ഇതും വിരമിക്കല്‍ പോലുള്ള കടുത്ത തീരുമാനത്തിലേക്ക് ധോണിയെ എത്തിച്ചിരിക്കാമെന്ന അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. എന്നാല്‍ ഇതിനെയെല്ലാം പൂര്‍ണ്ണമായി തള്ളിക്കളഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ പരിശീലകന്‍ രവിശാസ്ത്രി.

ധോണി ഏകദിനത്തില്‍ വിരമിക്കുന്നുവെന്ന വാര്‍ത്തകളെ മണ്ടത്തരമെന്നാണ് രവിശാസ്ത്രി വിശേഷിപ്പിച്ചത്. മാത്രമല്ല പന്ത് എന്തിനാണ് ധോണി വാങ്ങിയതെന്ന് അദ്ദേഹം വിശദമാക്കുകയും ചെയ്തു. ഇന്ത്യയുടെ ബൗളിംങ് കോച്ച് ഭരത് അരുണിനുവേണ്ടിയാണ് മത്സരശേഷം പന്ത് ധോണി വാങ്ങിയതെന്നായിരുന്നു രവിശാസ്ത്രിയുടെ വിശദീകരണം.

Tags:    

Similar News