‘വിന്‍ഡീസിന്റെ തന്ത്രമായിരിക്കാം, ആ ഷോട്ടുകള്‍ അമ്പരപ്പിച്ചെന്ന്’ അശ്വിന്‍ 

വെസ്റ്റ്ഇന്‍ഡീസിന്റെ ബാറ്റിങ് രീതികളില്‍ ആശ്ചര്യം പ്രകടിപ്പിച്ച് താരം രംഗത്ത് എത്തി. 

Update: 2018-10-06 13:31 GMT
Advertising

രാജ്‌കോട്ട് ടെസ്റ്റില്‍ പന്ത് കൊണ്ട് അശ്വിനും തിളങ്ങിയിരുന്നു. രണ്ട് ഇന്നിങ്‌സിലുമായി ആറു വിക്കറ്റ് വീഴ്ത്തിയ താരം ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനുമായി. എന്നാല്‍ ബാറ്റ് കൊണ്ട് അധികം തിളങ്ങാനായിരുന്നില്ല. ഏഴ് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. വെസ്റ്റ്ഇന്‍ഡീസിന്റെ ബാറ്റിങ് രീതികളില്‍ ആശ്ചര്യം പ്രകടിപ്പിച്ച് താരം രംഗത്ത് എത്തി.

രണ്ടാം ഇന്നിങ്‌സില്‍ പ്രത്യേകിച്ച് ഫോളോ ഓണ്‍ വഴങ്ങി ബാറ്റ് ചെയ്യുകയാണെങ്കില്‍ ക്ഷമാപൂര്‍വം കളിക്കേണ്ടതുണ്ട്, മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കണം, പക്ഷേ അവര്‍ അടിച്ചുകളിക്കാനായിരുന്നു ശ്രമിച്ചത്, സ്പിന്നര്‍മാര്‍ക്കെതിരെ പ്രത്യേകിച്ചും, ഒരു പക്ഷേ അതൊരു തന്ത്രമായിരിക്കും, എന്നാല്‍ അത് പ്രാവര്‍ത്തികമായില്ല അശ്വിന്‍ പറഞ്ഞു. മത്സര ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപയോഗിച്ച പന്തിലും അശ്വിന്‍ അസംതൃപ്തി രേഖപ്പെടുത്തി. അത്തരം പന്തുകളെ(എസ്.ജി) വേണ്ട രീതിയില്‍ ഉപയോഗിക്കാനാവുന്നില്ലെന്നും താരം പറഞ്ഞു. ഇന്നിങ്‌സിനും 272 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. റണ്‍ ശരാശരിയില്‍ ഇന്ത്യ സ്വന്തമാക്കുന്ന വലിയ വിജയങ്ങളിലൊന്നായിരുന്നു രാജ്‌കോട്ടിലേത്.

വിന്‍ഡീസ് നിരയില്‍ റോസ്റ്റന്‍ ചേസ്(53)കീമോ പോള്‍(47)കീരന്‍ പവല്‍ എന്നിവര്‍ തിളങ്ങി. ഇതില്‍ രണ്ടാം ഇന്നിങ്‌സിലാണ് പവല്‍ 83 റണ്‍സ് നേടിയത്. 93 പന്തില്‍ നിന്നായിരുന്നു ഓപ്പണറായി ഇറങ്ങിയ പവല്‍ 83 റണ്‍സ് നേടിയത്.പ്രതിരോധിക്കുക എന്നതിലുപരി അടിച്ചുകളിക്കുകയായിരുന്നു പവല്‍.

ये भी पà¥�ें- അവരോട് കളിക്കാന്‍ പേടിച്ചിരുന്നൊരു കാലം ഉണ്ടായിരുന്നു; ‘സത്യം പറഞ്ഞ്’ ഹര്‍ഭജന്‍ 

Tags:    

Similar News