വിജയ കുതിപ്പ് തുടരാന്‍ ഇന്ത്യ; ഇന്ന് ആസ്ത്രേലിയയെ നേരിടും

മൂന്ന് മത്സരങ്ങൾ പിന്നിടുമ്പോൾ, ഒരു പോലെ തിളങ്ങുന്ന ബാറ്റിങ്ങും ബൗളിങ്ങും ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നു.

Update: 2018-11-17 07:10 GMT
Advertising

വനിതാ ടി20 ലോകകപ്പിൽ വിജയ കുതിപ്പ് തുടരാൻ ടീം ഇന്ത്യ ഇന്നിറങ്ങും. കളിച്ച ആദ്യ മൂന്ന് മത്സരങ്ങളും ആധികാരികമായി വിജയിച്ച് സെമി ഉറപ്പിച്ച ഇന്ത്യക്ക് ഇന്ന് കരുത്തരായ ആസ്ത്രേലിയ ആണ് എതിരാളികൾ. മുന്ന് വീതം മത്സരങ്ങൾ വിജയിച്ച ആസ്ത്രേലിയയും, ഇന്ത്യയും പോയന്റ് പട്ടികയിൽ യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളിലാണ് ഉള്ളത്.

മൂന്ന് മത്സരങ്ങൾ പിന്നിടുമ്പോൾ, ഒരു പോലെ തിളങ്ങുന്ന ബാറ്റിങ്ങും ബൗളിങ്ങും ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, മിഥാലി രാജ്, സ്മൃതി മന്ദാന എന്നിവർ നയിക്കുന്ന ബാറ്റിങ് മികച്ച ഫോമിലാണുള്ളത്. ബൗളിങ്ങിൽ വിക്കറ്റ് വേട്ടക്കാരായ സ്പിൻ സഖ്യം ഡയലൻ ഹേമലതയിലും, പൂനം യാദവിലുമാണ് ഇന്ത്യൻ പ്രതീക്ഷ.

മറു ഭാഗത്ത് കളിച്ച മൂന്ന് മത്സരങ്ങളിലും തോൽവി അറിയാതെ എത്തുന്ന ആസ്ത്രേലിയൻ നിര ശക്തരാണ്. ആദ്യ മത്സരത്തിൽ പാകിസ്ഥാനെ 52 റൺസിന് പരാജയപ്പെടുത്തിയ ഓസീസ്, അയർലാൻഡിനെതിരെ ഒൻപത് വിക്കറ്റിനും, അയൽക്കാരായ ന്യൂസിലാൻഡിനെതിരെ 33 റൺസിനും വിജയിച്ചാണ് വരുന്നത്. ടൂർണമെന്റിലെ തന്നെ മികച്ച റൺ വേട്ടക്കാരിയായ അലിസ്സ ഹെലിയാണ് ഓസ‌ീസ് ബാറ്റിങ്ങിന്റെ കരുത്ത്. രണ്ട് അർദ്ധ സെഞ്ച്വറികളുമായി ഇതുവരെ 156 റൺസാണ് അലിസ്സ അടിച്ചു കൂട്ടിയത്.

ഇന്ത്യ:ഹർമൻപ്രീത് കൗർ(), സ്മൃതി മന്ദാന, മിഥാലി രാജ്, ജെമീമ റോഡ്ര
ഗസ്, വേദ കൃഷണമൂർത്തി, ദീപ്തി ശർമ, തനിയ ബാട്ടിയ, പൂനം യാദവ്, രാധ യാദവ്, അനൂജ പാട്ടീൽ, ഏക്ത ബിശ്ത്, ‍ഡയലൻ ഹേമലത, മാനസി ജോഷി, പൂജ വസ്ത്രകാർ, അരുന്ധതി റെഡ്ഢി.

Tags:    

Similar News