ഇന്ന് അഗ്നിപരീക്ഷ, തോല്‍ക്കുന്നവര്‍ പുറത്ത്; ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടം തീപാറും

ഇന്ന് ജീവന്മരണ പോരാട്ടം; ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ തോല്‍വി വഴങ്ങിയതാണ് ഇന്ത്യക്കും ന്യൂസിലന്‍ഡിനും വിനയായത്

Update: 2021-10-31 02:53 GMT
Advertising

ജീവന്മരണ പോരാട്ടമാണ് ഇന്ത്യക്കും ന്യൂസിലന്‍ഡിനും, ഒരു മത്സരമേ തോറ്റുള്ളൂവെങ്കിലും ഈ ലോകകപ്പില്‍ ഇനിയും പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ ജയം കൂടിയേ മതിയാകൂ ഇരുടീമിനും... ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ തോല്‍വി വഴങ്ങിയതാണ് ഇന്ത്യക്കും ന്യൂസിലന്‍ഡിനും വിനയായത്. അതുകൊണ്ട് തന്നെ ഇന്ന് ദുബൈയില്‍ നേര്‍ക്കുനേര്‍ ഇറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും രണ്ട് ടീമുകളും ആഗ്രഹിക്കുന്നുണ്ടാകില്ല. 

ടൂര്‍ണമെന്‍റ് ഫേ​വ​റൈ​റ്റു​ക​ളാ​യി വ​ന്ന് സെ​മി കാ​ണാ​തെ ഇ​ന്ത്യ പു​റ​ത്താ​കു​മോ​യെ​ന്നാ​ണ് ഇപ്പോള്‍ ആരാധകരുടെ ആശങ്ക. പാ​കി​സ്താ​നോ​ടേറ്റ 10 വി​ക്ക​റ്റിന്‍റെ തോല്‍‌വി റണ്‍റേറ്റിലും പിന്നോട്ടടിച്ചതാണ് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക സൃഷ്ടിക്കുന്നത്.  നാല് മത്സരങ്ങളാണ് ടൂര്‍ണമെന്‍റില്‍ ഇ​ന്ത്യക്കും ന്യൂസിലന്‍ഡിനും ശേഷിക്കുന്നത്. മൂന്ന് ജയത്തോടെ നിലവില്‍ പോയിന്‍റ് പട്ടികയില്‍ മുന്നിലുള്ള പാകിസ്താന്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് സെമിയിലേക്ക് പ്രവേശനം നേടുക. ഇന്ത്യയും പാകിസ്താനും ന്യൂസിലന്‍ഡുമാണ് ഗ്രൂപ്പിലെ കരുത്തര്‍. നമീബിയയും സ്കോട്‍ലാന്‍ഡും ഭീഷണി ഉയര്‍ത്തുന്നില്ലെങ്കിലും അഫ്ഗാനിസ്താന്‍ തങ്ങളുടേതായ ദിവസങ്ങളില്‍ പൊട്ടിത്തെറിക്കാന്‍ കഴിവുള്ള ടീമാണ്. നിലവില്‍ രണ്ട് പോയിന്‍റുമായി പാകിസ്താന് താഴെ രണ്ടാം സ്ഥാനത്താണ് അഫ്ഗാനിസ്താന്‍. റണ്‍റേറ്റിലും അഫ്ഗാനിസതാന്‍ ബഹുദൂരം മുന്നിലാണ്. 

ബാക്കി ടീമുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, വന്‍ അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടത്തിലെ വിജയി തന്നെയാകും ഏറെക്കുറെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം ഉറപ്പിക്കുക. കാരണം ഈ മത്സരത്തിന് ശേഷം ഇരുടീമുകള്‍ക്കും ഏറ്റുമുട്ടേണ്ടി വരുന്നത് ഗ്രൂപ്പിലെ ദുര്‍ബലരായ മറ്റ് മൂന്ന് ടീമുകള്‍ക്കെതിരെയാണ്. അതുകൊണ്ട് തന്നെ ഇന്ന് വിലപ്പെട്ട രണ്ട് പോയിന്‍റ് നേടാനായാല്‍ ബാക്കി മത്സരങ്ങളിലെ പോയിന്‍റ് ഏറെക്കുറെ ഉറപ്പിക്കാനാകും

കണക്കിലെ കരുത്ത് കിവീസിനോ ഇന്ത്യക്കോ?

ദുബൈ സ്റ്റേഡിയം ഇന്ന് സാക്ഷിയാകാന്‍ പോകുന്നത് തുല്യ ശക്തികളുടെ പോരാട്ടത്തിനാണ്. ഇതുവരെ 16 ടി20 മത്സരങ്ങളില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ എട്ടു വീതം ജയം ഇരുടീമുകളും നേടി. പക്ഷേ ലോകകപ്പുകളിലെ റെക്കോര്‍ഡ് നോക്കുമ്പോള്‍ മുന്‍തൂക്കം ന്യൂസിലന്‍ഡിനാണ്. പരസ്പരം ഏറ്റുമുട്ടിയ രണ്ട് ലോകകപ്പ് മത്സരങ്ങളിലും കിവീസ് ഇന്ത്യയെ തോല്‍പ്പിച്ചു. എന്നാൽ അവസാനമായി ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളിൽ ജയം ഇന്ത്യക്കൊപ്പമായിരുന്നു. 

അതേസമയം ഐ.​സി​.സി ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ല്‍ ഇ​ന്ത്യ​ക്കെ​തി​രേ വ​ലി​യ ആ​ധി​പ​ത്യം കാ​ട്ടി​യി​ട്ടു​ള്ള ടീ​മാ​ണ് ന്യൂ​സില​ന്‍ഡ്. 2003ലെ ​ലോ​ക​ക​പ്പി​ലാ​ണ് ഇ​ന്ത്യ ഒ​രു ഐ.​സി.​സി ടൂ​ര്‍ണ​മെ​ന്‍റി​ല്‍ കി​വീ​സി​നെ തോ​ല്‍പ്പി​ക്കു​ന്ന​ത്. ഒടുവില്‍ നടന്ന 2019ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പ് സെ​മി​യി​ല്‍ ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ന്യൂ​സീ​ല​ന്‍ഡ് ഫൈ​ന​ലി​ല്‍ ക​ട​ന്ന​ത്. പ്ര​ഥ​മ ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പ് ഫൈ​ന​ലി​ലും ഇന്ത്യ​യെ തോ​ല്‍പ്പി​ച്ച് കി​രീ​ടം ചൂടിയതും ന്യൂ​സീ​ല​ന്‍ഡി​നാ​യി​രു​ന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News