ഇന്ത്യയ്ക്ക് വിൻഡീസ് 'പവർപ്ലേ' ഷോക്ക്; ഗിൽ, സൂര്യ, കിഷൻ പുറത്ത്
യു.എസ് നഗരമായ പ്രോവിഡൻസിൽ നടക്കുന്ന രണ്ടാം ടി20 മത്സരത്തിൽ പവർപ്ലേയിൽ തന്നെ ഓപണർ ശുഭ്മൻ ഗില്ലിനെയും സൂപ്പർ താരം സൂര്യകുമാർ യാദവിനെയും മടക്കിയയച്ചിരിക്കുകയാണ് വിൻഡീസ്
പ്രൊവിഡൻസ്: ആദ്യ മത്സരത്തിലെ തോൽവിക്കു കണക്കുതീർക്കാൻ ഇറങ്ങിയ ടീം ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ വെസ്റ്റിൻഡീസിന്റെ ഷോക്ക്. യു.എസ് നഗരമായ പ്രോവിഡൻസിൽ നടക്കുന്ന രണ്ടാം ടി20 മത്സരത്തിൽ പവർപ്ലേയിൽ തന്നെ ഓപണർ ശുഭ്മൻ ഗില്ലും സൂപ്പർ താരം സൂര്യകുമാർ യാദവും പുറത്ത്. പത്ത് ഓവർ പിന്നിടുമ്പോൾ മൂന്നിന് 65 എന്ന നിലയിലാണ് ഇന്ത്യ.
ആദ്യ ടി20ക്കു സമാനമായി സ്പിൻ-സ്ലൗ ബൗളിനെ പിച്ചിൽ ടോസ് ലഭിച്ച ഇിന്ത്യൻ നായകൻ ഹർദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ ഇന്ത്യൻ ബാറ്റർമാർ റൺസ് കണ്ടെത്താൻ വിഷമിക്കുന്നതാണു കണ്ടത്. തപ്പിത്തടഞ്ഞ ഗില്ലിനെ(ഏഴ്) മൂന്നാം ഓവറിൽ തന്നെ ഷിംറോൺ ഹെറ്റ്‌മെയറിന്റെ കൈയിലെത്തിച്ച് അൽസാരി ജോസഫാണു വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ കൈൽ മയേഴ്‌സിന്റെ റണ്ണൗട്ടിൽ സൂര്യ(ഒന്ന) തിരിച്ചുനടന്നു.
ഒരു ഭാഗത്ത് ഉറച്ചുനിന്നു കളിച്ച ഇഷൻ കിഷന്റെ(23 പന്തിൽ 27) പോരാട്ടം റൊമാരിയോ ഷെഫേഡിന്റെ മനോഹരമായൊരു പന്തിൽ അവസാനിച്ചു. ഒടുവിൽ 23 പന്തിൽ 20 റൺസുമായി തിലക് വർമയും മൂന്നു പന്തിൽ അഞ്ചു റൺസുമായി സഞ്ജു സാംസണുമാണു ക്രീസിലുള്ളത്.
കുൽദീപ് യാദവിനു പകരം രവി ബിഷ്‌ണോയ് എന്ന ഏക മാറ്റവുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. വിൻഡീസ് നിരയിൽ മാറ്റമൊന്നുമില്ല.
Summary: India vs West Indies 2nd T20I Live Updates