ബാബറിന് കൈ കൊടുത്ത് കോഹ്‌ലി; ദുബൈയിൽ പരിശീലനത്തിനിറങ്ങി ഇന്ത്യ

ഏഷ്യാ കപ്പിൽ പാകിസ്താനാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ

Update: 2022-08-29 06:19 GMT
Advertising

ദുബൈ: ഏഷ്യാകപ്പിന് മുന്നോടിയായി ദുബൈയിൽ പരിശീലനത്തിനിറങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം. മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, യുസ്‌വേന്ദ്ര ചഹൽ, ദിനേഷ് കാർത്തിക്ക്, ഹർദിക് പാണ്ഡ്യ തുടങ്ങിയവർ പരിശീലനത്തിനെത്തുന്ന വീഡിയോ ബി.സി.സി.ഐ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ്. സൂപ്പർ താരം വിരാട് കോഹ്‌ലി പാക് ബാറ്റർ ബാബർ അസം, അഫ്ഗാൻ താരം റാഷിദ് ഖാൻ എന്നിവരോട് സൗഹൃദം പങ്കുവെക്കുന്നതടക്കം വീഡിയോയിലുണ്ട്. അഫ്ഗാൻ ടീമിലെ മുഹമ്മദ് നബി, റാഷിദ് ഖാൻ തുടങ്ങിയവരും പാക് ടീമിലെ ചില താരങ്ങളും ദൃശ്യങ്ങളിലുണ്ട്. ഇന്ത്യൻ ടീം ഒന്നിച്ച് ഗ്രൗണ്ടിൽ നിന്ന് പരിശീലനം തുടങ്ങുന്നതും കാണാം.



മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് കോവിഡ്‌ സ്ഥിരീകരിച്ചതിനാൽ ഏഷ്യാകപ്പിലെ ആദ്യ മത്സരങ്ങളിൽ അദ്ദേഹം ടീമിനൊപ്പമുണ്ടാകില്ല. ദ്രാവിഡിന്റെ അഭാവത്തിൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ വിവിഎസ് ലക്ഷ്മൺ ഇന്ത്യയുടെ പരിശീലകനാകും. സിംബാബ് വെക്കെതിരായ ഇന്ത്യൻ ടീമിന്റെ ഏകദിന പരമ്പരയിലും ദ്രാവിഡ് പങ്കെടുത്തിരുന്നില്ല. വിവിഎസ് ലക്ഷ്മണാണ് പരമ്പരയിലും ഇന്ത്യയുടെ പരിശീലകനായി ഉണ്ടായിരുന്നത്. ഈ മാസാവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ ആണ് പാകിസ്താന്റെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28നാണ് മത്സരം.

 

ഏഷ്യാ കപ്പിൽ രോഹിത് ശർമയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കുക. പരിക്കിന്റെ പിടിയിലായിരുന്ന വൈസ് ക്യാപ്റ്റൻ കെ.എൽ രാഹുൽ ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഫോമിലല്ലാത്ത കോഹ്ലി ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തി തിരിച്ചെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 2019 നവംബർ 23 നാണ് കോഹ്ലി അവസാനമായി സെഞ്ച്വറി നേടിയത്. മൂന്ന് വർഷം പിന്നിട്ടിട്ടും താരത്തിന് ഒരു സെഞ്ച്വറി നേടാനാകാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.


ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ ( വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക്ക് ഹൂഡ, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, ചഹൽ, ബിഷ്നോയി, ഭുവനേശ്വർ കുമാർ, അർഷദീപ് സിങ്, ആവേശ് ഖാൻ.


പരിക്ക് മൂലം ചികിത്സയിലുള്ള ജസ്പ്രീത് ബുമ്രയുടെയും ഹർഷൽ പട്ടേലിന്റെയും പേര് പരിഗണിച്ചിട്ടില്ല. ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, ദീപക് ചഹർ എന്നിവരെ റിസർവ് താരങ്ങളായും ഉൾപ്പെടുത്തിയിട്ടുണ്ട്.

Indian cricket team started training in Dubai ahead of the Asia Cup

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News