വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ
സ്വന്തം അനന്തരവളെ ഉൾപ്പെടെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്
ഡൽഹിയിൽ രണ്ട് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. 13കാരിയായ അനന്തരവൾ ഉൾപ്പെടെ രണ്ട് വിദ്യാർഥിനികളെയാണ് പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
ട്യൂഷൻ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ അനന്തരവൾ, പ്രതി ലൈംഗികമായി പീഡിപ്പിച്ച വിവരം മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധന നടത്തിയ ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പീഡിന വിവരം മറ്റാരോടും വെളിപ്പെടുത്തരുതെന്ന് പറഞ്ഞ് അയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.
വീട്ടിലെത്തിയാണ് പൊലീസ് 30കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ പ്രകാരം പൊലീസ് കേസെടുത്തു. അറസ്റ്റിന് പിന്നാലെ ഒമ്പത് വയസുകാരിയായ മറ്റൊരു പെൺകുട്ടിയും പരാതിയുമായി മുന്നോട്ടു വന്നു. പ്രതി മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കാണിച്ച് കൊടുത്താണ് ചൂഷണം ചെയ്തതെന്ന് കുട്ടി പറഞ്ഞു.