അഡ്വ. ടി കെ മുഹമ്മദ് അസ്‌ലമിന് ഡോക്ടറേറ്റ്

ദുബൈ ഇസ്‌ലാമിക് ബാങ്ക് ലീഗൽ അഡ്വൈസറും സാമൂഹിക പ്രവർത്തകനുമാണ്

Update: 2024-05-03 11:36 GMT
Advertising

ദുബൈ ഇസ്‌ലാമിക് ബാങ്ക് ലീഗൽ അഡ്വൈസറും സാമൂഹിക പ്രവർത്തകനുമായ അഡ്വ. ടി കെ മുഹമ്മദ് അസ്‌ലമിന് നിയമത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. 'ബാങ്കിങ് ഇടപാടുകളിലെ കൃത്രിമങ്ങൾ, വ്യജ രേഖ ചമക്കൽ (Fraud and Forgery)' എന്നിവയെ അടിസ്ഥാനമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപാടുകളെകുറിച്ച ''ബാങ്കിങ് നിയമ പഠനവും സർക്കാർ പ്രതികരണങ്ങളും'' എന്ന വിഷയത്തിലുള്ള പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. 2018 ൽ രാജസ്ഥാനിലെ OPJS university യിൽ രജിസ്റ്റർ ചെയ്ത് ആരംഭിച്ച ഗവേഷണ പഠനം ഡോ. ദിനേശ് ബാബുവിന്റെ കീഴിലാണ് പൂർത്തിയാക്കിയത്. മലപ്പുറം ജില്ലയിലെ തിരൂർ നാടുവിലങ്ങാടി സ്വദേശിയായ അഡ്വ. മുഹമ്മദ് അസ്‌ലം ടി.കെ കുഞ്ഞിമൊയ്തു (ടി.കെ കുഞ്ഞിപ്പ), പി. ഫാത്തിമ എന്നിവരുടെ മകനാണ്.

ദുബൈ ഹെൽത്ത് അതോറിറ്റിയിലെ കൺസൽട്ടൻറ് പെരിയോഡോന്റിസ്റ്റ് ഡോ. സമീറ മുഹമ്മദാണ് ഭാര്യ. ഡോ. ഫിദ മുഹമ്മദ്, റൈഹാൻ മുഹമ്മദ് അസ്‌ലം, ഫർഹാൻ മുഹമ്മദ് അസ്‌ലം എന്നിവർ മക്കൾ. ജാമാതാവ്: ഡോ. ഇജാസ് അലി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News