മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് 'ന്യൂഡല്‍ഹി'യെക്കുറിച്ച് നിങ്ങളറിയാത്ത 11 കാര്യങ്ങള്‍
ഡബ്ബ് പോലും ചെയ്യാതെ ഒരു മലയാള ചിത്രം ആദ്യമായി തമിഴ്നാട്ടിൽ 2 സെന്‍ററില്‍ 100 ദിവസം ഓടിയത് ന്യൂഡൽഹി ആയിരുന്നു
മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് 1987ല്‍ പുറത്തിറങ്ങിയ ന്യൂഡല്‍ഹി. ഡെന്നി ജോസഫിന്‍റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രം പിന്നീട് നാല് ഭാഷകളില്‍ റീമേക്ക് ചെയ്തിരുന്നു. ചിത്രത്തെക്കുറിച്ച് ഒരു ആരാധകന്‍ പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാളം മൂവി ആന്‍ഡ് മ്യൂസിക്ക് ഡാറ്റാബെയ്സ് എന്ന ഗ്രൂപ്പില്‍ ഷംസു എം ഷംസു പങ്കുവച്ച കുറിപ്പിലാണ് ന്യൂഡല്‍ഹിയെക്കുറിച്ച് കൌതുകകരമായ വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
1.മലയാളത്തിൽ മമ്മൂട്ടിയും ഹിന്ദിയിൽ ജീതേന്ദ്രയും തെലുങ്കിൽ കൃഷ്ണം രാജുവും കന്നഡയിൽ അംബരീഷും നായകവേഷം ചെയ്തു
2.നാല് ഭാഷയും ജോഷി തന്നെ സംവിധാനം ചെയ്തു
3.നാല് ഭാഷയും പാശ്ചാത്തല സംഗീതം ശ്യാമും ഛായാഗ്രഹണം ജയാനൻ വിൻസെന്റും നിർവ്വഹിച്ചു
4.നാലു ഭാഷയിലും സുരേഷ് ഗോപി, ത്യാഗരാജൻ, സുമലത, ഉർവശി, സിദ്ധീക്ക്, വിജയരാഘവൻ, മോഹൻ ജോസ് എന്നിവർ ഒരേ വേഷത്തിൽ അഭിനയിച്ചു
5.മലയാളം, ഹിന്ദി ഭാഷകളിൽ മാത്രം ദേവൻ ഒരേ വേഷം ചെയ്തു
6.മൂന്ന് ഭാഷകളിൽ ന്യൂഡൽഹി എന്ന പേര് ആയിരുന്നെങ്കിൽ തെലുങ്കിൽ മാത്രം അന്തിമ തീർപ്പ് എന്നാക്കി
7.മൂന്ന് ഭാഷകളിൽ നായക കഥാപാത്രം ജി കൃഷ്ണമൂർത്തി ജി.കെ ആയിരുന്നെങ്കിൽ, ഹിന്ദിയിൽ മാത്രം വിജയകുമാർ വി.കെ എന്നായിരുന്നു
8.മലയാളം വേഴ്ഷൻ തമിഴ്നാട്ടിൽ കൂടി വിജയം നേടിയത് കൊണ്ട് തന്നെ തമിഴ് റീമേക്ക് വേണ്ടെന്ന് വെച്ചു
9.ഡബ്ബ് പോലും ചെയ്യാതെ ഒരു മലയാള ചിത്രം ആദ്യമായി തമിഴ്നാട്ടിൽ 2 സെന്‍ററില്‍ 100 ദിവസം ഓടിയത് ന്യൂഡൽഹി ആയിരുന്നു
10. തമിഴിൽ ത്യാഗരാജനെ നായകനാക്കി ന്യൂഡൽഹിയിലെ കഥാപാത്രം വെച്ച് സേലം വിഷ്ണു എന്ന പേരിൽ ചിത്രം പുറത്തിറങ്ങി
11.രജനീകാന്തിന് റീമേക്ക് ചെയ്യാൻ ഏറെ താൽപര്യം പ്രകടിപ്പിച്ചതും മണിരത്നം ഷോലെയ്ക്ക് ശേഷം ഞാൻ കണ്ട ഏറ്റവും മികച്ച തിരക്കഥ എന്ന് വിശേഷിപ്പിച്ചതും സാക്ഷാൽ സത്യജിത് റായ് ന്യൂഡൽഹി കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതും അക്കാലത്തെ വാർത്തകൾ ആയ്രുന്നു