കലാഭവന്‍ മണിക്ക് അന്ത്യാഞ്ജലി; സംസ്കാരം ഇന്ന്

Update: 2017-04-05 16:27 GMT
Editor : admin
കലാഭവന്‍ മണിക്ക് അന്ത്യാഞ്ജലി; സംസ്കാരം ഇന്ന്

ചാലക്കുടി പുഴയോരത്തുള്ള മണിയുടെ ഔട്ട് ഹൌസില്‍ പോലീസ് തെളിവെടുപ്പ് നടത്തി. ഔട്ട് ഹൌസ് സീല്‍ ചെയ്തു.

Full View

കലാഭവന്‍ മണിക്ക് മലയാളത്തിന്‍റെ അന്ത്യാഞ്ജലി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മെഡിക്കല്‍ കോളജില്‍ നിരവധി ആളുകള്‍ എത്തി. ഇതോടെ താത്കാലികമായി പൊതുദര്‍ശനത്തിന് ആശുപത്രിക്ക് മുന്‍പില്‍ അവസരം ഒരുക്കി. തുടര്‍ന്ന് സംഗീത നാടക അക്കാദമി ഹാളിലേക്ക് മൃതദേഹം മാറ്റി. ചാലക്കുടി നഗരസഭയിലും പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു.

Advertising
Advertising

രണ്ട് ദിവസം മുന്‍പാണ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 7.15 ഓടെയായിരുന്നു അന്ത്യം.

കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചാലക്കുടി പോലീസ് അസ്വഭാവിക മരണത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. മദ്യത്തിനൊപ്പം മെഥനോള്‍ കലര്‍ന്നതാണ് മരണ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ചാലക്കുടി പുഴയോരത്തുള്ള മണിയുടെ ഔട്ട് ഹൌസില്‍ പോലീസ് തെളിവെടുപ്പ് നടത്തി. ഔട്ട് ഹൌസ് സീല്‍ ചെയ്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News