ഡബ്ബിങില്‍ ഹരിശ്രീ കുറിച്ച് വി.എസ്
Update: 2018-01-05 16:07 GMT
ക്യാംപസ് ഡയറിയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വി.എസ് വി.എസായി തന്നെയാണ് അഭിനയിച്ചിരിക്കുന്നത്
ഇനി മുതല്‍ രാഷ്ട്രിയക്കാരന്‍ മാത്രമല്ല വി.എസ് അച്യുതാനന്ദന്‍.ഒരു സിനിമാ നടന്‍ കൂടിയാണ്. വിഎസ് തകര്‍ത്തഭിനയിച്ച സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.ഡബ്ബിങ്ങും കഴിഞ്ഞു.
സാധാരണ വി.എസ് അച്യുതാനന്ദന്‍ ഇങ്ങനെ നടന്ന് കയറി വരുന്നത് പാര്‍ട്ടി പരിപാടികള്‍ പങ്കെടുക്കാനോ,പൊതു ചടങ്ങുകളില്‍ സംബന്ധിക്കാനോ ആയിരിക്കും. പക്ഷെ ഈ നടത്തത്തിന്‍റെ ഉദ്ദേശം മറ്റൊന്നാണ്.സിനിമയില്‍ താന്‍ അഭിനയിച്ച വേഷത്തിന് ശബ്ദം നല്‍കണം.അതിന് വേണ്ടി സിനിമയിലെ രംഗങ്ങള്‍ ഇരുന്ന് കണ്ടു. പിന്നെ അഭിനയിച്ച വേഷത്തിന് ശബ്ദം നല്‍കാനുള്ള ശ്രമമായിരുന്നു. ക്യാംപസ് ഡയറിയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വി.എസ് വി.എസായി തന്നെയാണ് അഭിനയിച്ചിരിക്കുന്നത്.