മക്കള്‍ക്കൊപ്പം ഹൃതിക് റോഷന്റെ വര്‍ക്കൌട്ട്, വൈറലായി ഫോട്ടോ

Update: 2018-04-13 00:56 GMT
Editor : Jaisy
മക്കള്‍ക്കൊപ്പം ഹൃതിക് റോഷന്റെ വര്‍ക്കൌട്ട്, വൈറലായി ഫോട്ടോ

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് നിരവധി ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

ശരീര സൌന്ദര്യം കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ എല്ലാം ബോളിവുഡ് നടന്‍മാര്‍ക്കൊപ്പം മേലെയാണ് ഹൃതിക് റോഷന്റെ സ്ഥാനം. ആദ്യ ചിത്രം കഹോ നാ പ്യാര്‍ ഹേ മുതല്‍ ഉടന്‍ തിയറ്ററുകളിലെത്താന്‍ പോകുന്ന മോഹന്‍ ജൊദാരോയില്‍ വരെ ഒരു മാറ്റവുമില്ലാതെ പ്രത്യക്ഷപ്പെടുന്ന ഹൃതികിനെ മറ്റ് നടന്‍മാര്‍ കണ്ടു പഠിക്കേണ്ടത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നതും ഒരു ഹൃതിക് ചിത്രമാണ്. മക്കളായ ഹ്രീഹനും ഹ്രീതനുംമൊപ്പം പുഷ് അപ്പ് എടുക്കുന്ന ക്രിഷ് താരത്തിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് നിരവധി ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

Advertising
Advertising

ആഗസ്തില്‍ പ്രദര്‍ശനത്തിനെത്തുന്ന മോഹന്‍ജൊദാരോ ആണ് ഹൃതികിന്റെ പുതിയ ചിത്രം. സിന്ധുനദീതട സംസ്കാര കാലത്തെ പ്രണയകഥ പറയുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡേ ആണ് നായിക. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന കാബ്‍ലി ആണ് മറ്റൊരു ചിത്രം. ഇതില്‍ യാമി ഗൌതം ആണ് ഹൃതികിന്റെ നായികയായി എത്തുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News