കംപ്ലീറ്റ് ആക്റ്ററുടെ പരിഷ്കരിച്ച പതിപ്പ് ഉദ്ഘാടനം ചെയ്തു

Update: 2018-04-21 21:25 GMT
Editor : Sithara
കംപ്ലീറ്റ് ആക്റ്ററുടെ പരിഷ്കരിച്ച പതിപ്പ് ഉദ്ഘാടനം ചെയ്തു
Advertising

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ജഗതി ശ്രീകുമാറാണ് സൈറ്റ് ലോഞ്ച് ചെയ്തത്

Full View

നടൻ മോഹൻലാലിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.thecompleteactor.com ന്റെ പരിഷ്കരിച്ച പതിപ്പ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ജഗതി ശ്രീകുമാറാണ് സൈറ്റ് ലോഞ്ച് ചെയ്തത്. മലയാള സിനിമാലോകത്തെ നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

നിരവധി പുതുമകളോടെയാണ് ലാലിന്റെ പരിഷ്കരിച്ച വെബ്സൈറ്റ് പുറത്തിറക്കിയത്. മോഹൻലാലിന്റെ വ്യക്തി ജീവിതവും അഭിനയ ജീവിതവും നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വെബ്സൈറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ലാൽ സ്‌റ്റോർ എന്ന സ്മരണിക വില്പന വിഭാഗവും വെബ്സൈറ്റിലുണ്ട്.

മലയാള സിനിമാ ലോകത്തെ നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 2009 ലാണ് ലാലിന്റെ വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News