'മാണിക്യ മലരി'നെതിരെ കേസെടുക്കുന്നതിന് സ്റ്റേ

Update: 2018-05-02 16:52 GMT
മാണിക്യ മലരിനെതിരെ കേസെടുക്കുന്നതിന് സ്റ്റേ
'മാണിക്യ മലരി'നെതിരെ കേസെടുക്കുന്നതിന് സ്റ്റേ
AddThis Website Tools
Advertising

ഒരു അഡാർ ലവ് സിനിമയിലെ 'മാണിക്യമലരായ പൂവി' ഗാനത്തിനെതിരെ കേസെടുക്കുന്നതിന് സുപ്രീം കോടതിയുടെ സ്റ്റേ.

ഒരു അഡാർ ലവ് സിനിമയിലെ 'മാണിക്യമലരായ പൂവി' ഗാനത്തിനെതിരെ കേസെടുക്കുന്നതിന് സുപ്രീം കോടതിയുടെ സ്റ്റേ. നിലവിലുളള കേസുകളിലെ തുടർ നടപടികളും കോടതി സ്റ്റേ ചെയ്തു. കേസിലെ എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു.

'മാണിക്യ മലരായ പൂവി' എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തെലങ്കാനയിൽ കേസും മഹാരാഷ്ട്രയിൽ പരാതിയും നിലനിൽക്കുന്നുണ്ട്. ഇവ അഭിപ്രായ സ്വതന്ത്രത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും കേസുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ചിത്രത്തിലെ നായിക പ്രിയ വാര്യരും സംവിധായകൻ ഉമർ ലുലുവും നിർമാതാവും ആണ് കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി എല്ലാ കേസിനും സ്റ്റേ അനുവദിച്ചു. ഗാനത്തിനെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് വിലക്കിയ കോടതി ഇക്കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി.

40 വർഷമായി കേരളത്തിലെ മുസ്‌ലിംകൾ നെഞ്ചേറ്റിയ ഗാനമാണിതെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. കേസിൽ തെലങ്കാന, മഹാരാഷ്ട്ര സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നഗ ബെഞ്ചിന്‍റേതാണ് നടപടി.

Tags:    

Similar News