നിങ്ങള്‍ തനിച്ചല്ല, മാനസികാരോഗ്യ ബോധവത്ക്കരണവുമായി ദീപിക പദുക്കോണ്‍

Update: 2018-05-07 11:48 GMT
Editor : admin
നിങ്ങള്‍ തനിച്ചല്ല, മാനസികാരോഗ്യ ബോധവത്ക്കരണവുമായി ദീപിക പദുക്കോണ്‍
Advertising

നിങ്ങള്‍ തനിച്ചല്ല(you are not alone) എന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ബോധവത്ക്കരണം

മാനസികാരോഗ്യത്തെക്കുറിച്ച് ബോധവത്ക്കരണവുമായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍. നിങ്ങള്‍ തനിച്ചല്ല(you are not alone) എന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ഒരിക്കല്‍ വിഷാദ രോഗത്തിന് അടിമയായിരുന്ന ദിപീക ബോധവത്ക്കരണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു ഞാന്‍, കഴിഞ്ഞ വര്‍ഷം ഇതെക്കുറിച്ച് തുറന്നു സംസാരിച്ചിരുന്നു. വിഷാദ രോഗത്തിനെതിരെയുള്ള എന്റെ പോരാട്ടം ലോകത്തെ അറിയിക്കണമെന്ന് തോന്നി, അതുകൊണ്ടാണ് ഇത്തരമൊരു ക്യാമ്പയിന്റെ ഭാഗമായതെന്ന് ദീപിക പറഞ്ഞു. കുട്ടികളിലും മറ്റും വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണാറുണ്ടെന്ന് അധ്യാപികമാര്‍ തന്നോട് പറഞ്ഞിട്ടുള്ളതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 23നാണ് ക്യാമ്പയിന്‍ തുടങ്ങിയത്. ബംഗളൂരുവിലെ സോഫിയ ഹൈസ്കൂളിലായിരുന്നു തുടക്കം. 200 സ്കൂളുകളാണ് ലക്ഷ്യം. സ്കൂളുകളില്‍ കൌണ്‍സലിംഗ് സൌകര്യം ഏര്‍പ്പാടാക്കാന്‍ തങ്ങള്‍ ശ്രമിക്കാറുണ്ടെന്നും ദീപിക പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News