തിയേറ്ററുകളിലെ ഓണാഘോഷത്തിന് തുടക്കം കുറിച്ച് വെളിപാടിന്റെ പുസ്തകമെത്തി

Update: 2018-05-08 22:24 GMT
Editor : Sithara
തിയേറ്ററുകളിലെ ഓണാഘോഷത്തിന് തുടക്കം കുറിച്ച് വെളിപാടിന്റെ പുസ്തകമെത്തി

ഓണച്ചിത്രങ്ങളില്‍ ആദ്യം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത് വെളിപാടിന്റെ പുസ്തകവുമായ് മോഹന്‍ലാലാണ്.

തിയേറ്ററുകളിലെ ഓണാഘോഷത്തിന് തുടക്കം കുറിച്ച് ആദ്യമെത്തിയത് മോഹന്‍ലാല്‍- ലാല്‍ ജോസ് കൂട്ടുകെട്ടിലൊരുങ്ങിയ വെളിപാടിന്റെ പുസ്തകമാണ്. മോഹന്‍ലാല്‍ പ്രഫസര്‍ മൈക്കിള്‍ ഇടിക്കുളയായെത്തിയ ചിത്രത്തിന് വമ്പിച്ച വരവേല്‍പ്പാണ് ആദ്യ ദിനം ലഭിച്ചത്. തിയേറ്ററുകളെല്ലാം ഹൌസ് ഫുള്ളായിരുന്നു

ഓണച്ചിത്രങ്ങളില്‍ ആദ്യം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത് വെളിപാടിന്റെ പുസ്തകവുമായ് മോഹന്‍ലാലാണ്. ചിത്രമെത്തിയ 200 തിയ്യറ്ററുകളും ഹൌസ് ഫുള്ളായിരുന്നു. പല തിയേറ്ററുകളിലും ഫാന്‍സ് ഷോയുമുണ്ടായിരുന്നു. ഓണാഘോഷവും ചിത്രത്തിന്റെ റിലീസും ഒരുമിച്ച് ആഘോഷിക്കുന്ന കാഴ്ചയാണ് പലയിടങ്ങളിലും കണ്ടത്.

മൈക്കിള്‍ ഇടിക്കുള എന്ന പ്രൊഫസറായും മീശപിരിച്ച്, ഇടിയന്‍ ഇടിക്കുള എന്ന ചട്ടമ്പിയായും രണ്ട് ഗെറ്റപ്പിലാണ് മോഹന് ലാല്‍ ചിത്രത്തില്‍. അന്നാ രേഷ്മ രാജനാണ് നായിക. സലിം കുമാര്‍, ശരത് കുമാര്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. പാട്ടുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഷാന്‍ റഹ്മാന്‍റേതാണ് സംഗീതം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News