പുത്തന്‍പണവുമായി മമ്മൂട്ടിയും രഞ്ജിത്തും

Update: 2018-05-11 12:30 GMT
Editor : Sithara
പുത്തന്‍പണവുമായി മമ്മൂട്ടിയും രഞ്ജിത്തും

മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന് പുത്തന്‍പണം, ദ ന്യൂ ഇന്ത്യന്‍ റുപ്പി എന്ന് പേരിട്ടു.

മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന് പുത്തന്‍പണം, ദ ന്യൂ ഇന്ത്യന്‍ റുപ്പി എന്ന് പേരിട്ടു. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളും ചിത്രത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. ഈ മാസം അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

കടല്‍ കടന്നൊരു മാത്തുക്കുട്ടിക്ക് ശേഷം മമ്മൂട്ടി - രഞ്ജിത്ത് ടീം ഒരുമിക്കുന്ന ചിത്രമാണ് പുത്തന്‍പണം, ദ ന്യൂ ഇന്ത്യന്‍ റുപ്പി. കള്ളപ്പണത്തിനും കള്ളനോട്ടിനും തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ 1000, 500 നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് പുത്തന്‍ പണം എന്ന പേരില്‍ രഞ്ജിത്ത് ചിത്രം എത്തുന്നതെന്നാണ് ശ്രദ്ധേയം. നേരത്തെ വമ്പന്‍ എന്നായിരുന്നു സിനിമക്ക് പേരിട്ടിരുന്നത്.

ഇനിയ ആണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. 2011ല്‍ പുറത്തിറങ്ങിയ രഞ്ജിത് ചിത്രം ഇന്ത്യന്‍ റുപ്പി കള്ളനോട്ടിന്‍റെ കഥയായിരുന്നു പറഞ്ഞത്. പുത്തന്‍പണം, ദ ന്യൂ ഇന്ത്യന്‍ റുപ്പിയുടെ ചിത്രീകരണം നവംബര്‍ 25ന് കൊച്ചിയില്‍ ആരംഭിക്കും. രഞ്ജിത് ഉൾപ്പടെ മൂന്ന് പേരുടെ സംരംഭമായ ത്രി കളേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News