പെരുമ്പടവത്തിന്റെ തൂലികക്ക് വീണ്ടും തീപിടിക്കുന്നു
കുമാരനാശാന്റെ കാവ്യ ജീവിതത്തെ ആധാരമാക്കി എഴുതുന്ന നോവല്‍ ദുബൈയില്‍ ആരംഭിച്ച തസ്റാക്ക് ഡോട്ട് കോം എന്ന ഓൺലൈന്‍ മാഗസിനിലാണ് ആദ്യം പ്രസിദ്ധീകരിക്കുക.
വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം പെരുമ്പടവം ശ്രീധരന്‍ വീണ്ടും നോവലെഴുതുന്നു. കുമാരനാശാന്റെ കാവ്യ ജീവിതത്തെ ആധാരമാക്കി എഴുതുന്ന നോവല്‍ ദുബൈയില്‍ ആരംഭിച്ച തസ്റാക്ക് ഡോട്ട് കോം എന്ന ഓൺലൈന്‍ മാഗസിനിലാണ് ആദ്യം പ്രസിദ്ധീകരിക്കുക.
തസ്റാക്ക് ഡോട്ട് കോം ഈ മാഗസിന്റെ പ്രഖ്യാപനത്തോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പെരുമ്പടവം ശ്രീധരന്‍ "അവനി വാഴ്‍വ് കിനാവ്" എന്ന പുതിയ നോവലിനെ കുറിച്ച് അറിയിച്ചത്. ഭാര്യയുടെ രോഗമായിരുന്നു വിൽപനയിൽ റെക്കോർഡ് തകർത്ത ഒരു സങ്കീര്‍ത്തനം പോലെയുടെ കര്‍ത്താവിനെ നോവലെഴുത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. ഭാര്യയുടെ മരണം തീര്‍ത്ത വിങ്ങലിലാണ് ഇപ്പോഴും പെരുമ്പടവം. തസ്റാക്ക് ഡോട്ട് കോമിന്റെ പ്രഖ്യാപനം പെരുമ്പടവം നിര്‍വഹിച്ചു. വായനാ സുഖത്തിനായി ബ്ലാക്ക് വൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഇ മാഗസിന്റെ ചീഫ് എഡിറ്റര്‍ മാധ്യമ പ്രവര്‍ത്തകന്‍ ജയറാം സ്വാമിയാണ്. മനോജ് കളമ്പൂരാണ് മാനേജിങ് എഡിറ്റര്‍. ഗലേറിയ എന്റര്‍ടൈന്‍മെന്റ്സ് ആണ് മാഗസിന്റെ നടത്തിപ്പുകാര്‍. ഹാഷ്, സിന്ധു മോള്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.