റിലീസിനുമുമ്പ 225 കോടി; കബാലി കാത്തിരിപ്പിന് നാല് ദിവസം

Update: 2018-05-22 15:55 GMT
Editor : Ubaid
റിലീസിനുമുമ്പ 225 കോടി; കബാലി കാത്തിരിപ്പിന് നാല് ദിവസം
Advertising

‍ചിത്രത്തിന് ലഭിച്ച വന്‍ പ്രചരണം റിലീസിന് ശേഷമുള്ള ആദ്യദിനങ്ങളില്‍ തീയേറ്ററുകളില്‍ പ്രതിഫലിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകള്‍.

റിലീസിന് ഇനി നാലു ദിവസം.കബാലി ആരാധകര്‍ ആവേശത്തിലാണ്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ സൈറ്റുകല്‍ വഴി വില്‍പ്പന തുടങ്ങി. അതേ‍സമയം റിലീസിനുമുമ്പ 225 കോടി ലാഭം കബാലി നേടിയെന്നാണ് കണക്കുകള്‍.

‍ചിത്രത്തിന് ലഭിച്ച വന്‍ പ്രചരണം റിലീസിന് ശേഷമുള്ള ആദ്യദിനങ്ങളില്‍ തീയേറ്ററുകളില്‍ പ്രതിഫലിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകള്‍. എന്നാല്‍ ഈ കണക്കുകലെ മരികടന്നിരിക്കുകയാണ് കബാലി . 225 കോടിയാണ് കബാലി ഇതിനകം നേടിയത്. പ്രധാന വരുമാനം ചിത്രത്തിന്റെ തമിഴ്‌നാട് വിതരണാവകാശത്തിന്റെ വില്‍പനയില്‍ നിന്നാണ്. 68 കോടിയാണ് ഈ വകയില്‍ നിര്‍മാതാവിന് ലഭിച്ചത്. ആന്ധ്രപ്രദേശ് റൈറ്റ്‌സ് വഴി ലഭിച്ചത് 32 കോടി. കേരള, കര്‍ണാടക വിതരണാവകാശം വഴി നേടിയത് 17.5 കോടി. ചിത്രത്തിന്റെ തമിഴ് തെലുങ്ക് പതിപ്പുകള്‍ ജൂലൈ 22ന് തന്നെ തിയറ്ററുകളില്‍ എത്തും. ഹിന്ദി പതിപ്പിന്റെ റിലീസ് തീയതിയില്‍ തീരുമാനമായിട്ടില്ല. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. കേരളത്തിലും കര്‍ണടകയിലും ചില തീയറ്ററുകലിലാണ് ഓണ്‍ലൈന്‍ ബുക്കിങ്ങ് സൈറ്റ് വഴി ബുക്കിങ് ആരംഭിച്ചത്. 400, 450, 500 നിരക്കിലാണ് റിലീസ് ദിനത്തിലെ ടിക്കറ്റുകള്‍. ആദ്യദിനത്തിലെ പല പ്രദര്‍ശനങ്ങളും അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഹൗസ്ഫുള്‍ ആയി. കേരളത്തിലും കര്‍ണാടകയിലും വന്‍തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത്.

മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള മാക്‌സ് ലാബും ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദും ചേര്‍ന്നാണ് കബാലി കേരളത്തിലെത്തിക്കുന്നത്. എട്ടരക്കോടി രൂപയ്ക്കാണ് മോഹന്‍ലാല്‍ കബാലിയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. കേരളത്തില്‍ 250 തീയേറ്ററുകളില്‍ ദിവസേന ആറ് പ്രദര്‍ശനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. അതേ സമയം റിലീസ് ദിനം രജനീകാന്തിന്റെ കട്ടൌട്ടികളില്‍ പാലഭിഷേകം നടത്തരുതെന്ന് തമിഴ്‌നാട് മില്‍ക്ക് ഡീലേഴ്‌സ് എംപ്ലോയീസ് അസോസിയേഷന്‍ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് രജ്നീകാന്തിനെ സമീപിക്കുമെന്നും മില്‍ക് ഡീലേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News