മോഹന്‍ലാലിന്റെ മഹാഭാരതത്തില്‍ കര്‍ണനായി നാഗാര്‍ജ്ജുന

Update: 2018-05-28 22:56 GMT
Editor : Jaisy
മോഹന്‍ലാലിന്റെ മഹാഭാരതത്തില്‍ കര്‍ണനായി നാഗാര്‍ജ്ജുന
Advertising

ചിത്രത്തിന് വേണ്ടി നാഗ് കരാറൊപ്പിട്ട് കഴിഞ്ഞതായാണ് ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

രണ്ടാമൂഴം സിനിമയാകുന്നു എന്ന് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ താരങ്ങള്‍ ആരാണെന്ന് കാര്യത്തില്‍ ആകാംക്ഷയിലായിരുന്നു ആരാധകര്‍. ഭീമനായി മോഹന്‍ലാലിനെ നേരത്തെ തെരഞ്ഞെടുത്തിരുന്നെങ്കിലും മറ്റ് താരങ്ങളുടെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ഭീഷ്മരായി അമിതാഭ് ബച്ചന്റെയും ദ്രൌപതിയായി ഐശ്വര്യ റായിയുടെയും പേരുകള്‍ ആണ് ഉയര്‍ന്നു കേട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. മഹാഭാരതത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ കര്‍ണനെ തെലുങ്ക് താരം നാഗാര്‍ജ്ജുന അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രശസ്ത സിനിമ എന്റര്‍ടെയ്ന്‍മെന്റ് കണ്ടന്റ് റൈറാ കൌശിക് എല്‍ എം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നാഗാര്‍ജ്ജുനയും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് വാര്‍ത്ത. രണ്ട് വര്‍ഷം മുന്‍പാണ് തനിക്ക് ചിത്രത്തിലേക്ക് ഓഫര്‍ ലഭിച്ചതെന്ന് നാഗാര്‍ജ്ജുന പറഞ്ഞു. ചിത്രത്തിന് വേണ്ടി നാഗ് കരാറൊപ്പിട്ട് കഴിഞ്ഞതായാണ് ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആയിരം കോടി മുതല്‍മുടക്കില്‍ ലോകനിലവാരത്തിലൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രമുഖ വ്യവസായി ബിആര്‍ ഷെട്ടിയാണ്. എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലാണ് മഹാഭാരതം എന്ന പേരില്‍ അഭ്രപാളിയിലെത്തുന്നത്. പരസ്യ സംവിധായകനായ വി.എ ശ്രീകുമാര്‍ മേനോനാണ് ചലച്ചിത്ര ഭാഷ്യമൊരുക്കുന്നത്. രണ്ട് ഭാഗങ്ങളിലായിട്ടായിരിക്കും മഹാഭാരതം ചിത്രീകരിക്കുക. ആദ്യ ഭാഗത്തിന്റെ ഷൂട്ടിംഗ് 2018 സെപ്തംബറില്‍ തുടങ്ങും. 2020ല്‍ ചിത്രം തിയറ്ററുകളിലെത്തും. ഇന്ത്യക്കകത്തും പുറത്തുമുള്ള ചലച്ചിത്രരംഗത്തെ അതികായന്‍മാര്‍ ഒരുമിക്കുന്ന ചിത്രം ഒരു ചരിത്രമായിരിക്കുമെന്നാണ് പ്രതീക്ഷ.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News