അന്ധവിദ്യാര്‍ഥികള്‍ക്കായി ഒപ്പത്തിന്റെ പ്രത്യേക ഷോ

Update: 2018-06-02 16:49 GMT
Editor : Subin
അന്ധവിദ്യാര്‍ഥികള്‍ക്കായി ഒപ്പത്തിന്റെ പ്രത്യേക ഷോ
Advertising

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനും, പെരിന്തല്‍മണ്ണ നഗരസഭയും, വീവണ്‍ ചാരിറ്റബിള്‍ ട്രസ്റ്റുമാണ് കുട്ടികള്‍ക്ക് ഇത്തരമെരു അവസരം ഒരുക്കിയത്.

അന്ധന്റെ വേഷമണിഞ്ഞ് മോഹന്‍ലാല്‍ അഭിനയിച്ച ഒപ്പം എന്ന സിനിമ കാണാന്‍ അന്ധ വിദ്യാര്‍ഥികളെത്തി. മലപ്പുറം പെരിന്തല്‍മണ്ണ വിസ്മയ തിയേറ്ററിലാണ് അന്ധ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷോ അരങ്ങേറിയത്. ഒപ്പം എന്ന സിനിമ തങ്ങള്‍ക്ക് വലിയ പ്രചോദനമായെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

കണ്ണിന് കാഴ്ച്ചയിലെങ്കിലും ഉള്‍കണ്ണിന്റെ കാഴ്ച്ചയാണ് ഈ കുരുന്നുകളെ തിയേറ്ററുകളിലെത്തിച്ചത്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനും, പെരിന്തല്‍മണ്ണ നഗരസഭയും, വീവണ്‍ ചാരിറ്റബിള്‍ ട്രസ്റ്റുമാണ് കുട്ടികള്‍ക്ക് ഇത്തരമെരു അവസരം ഒരുക്കിയത്. സിനിമയിലെ മുഴുവന്‍ രംഗങ്ങളും കുട്ടികള്‍ ശരിക്കും ആസ്വദിച്ചു.

ശബ്ദത്തിന്റെ സഹായത്തോടുകൂടി മനസില്‍ ദൃശ്യങ്ങള്‍ തെളിയിച്ചാണ് ഇവര്‍ സിനിമയിലെ കഥകള്‍ മനസ്സിലാക്കുന്നത്. കാഴ്ച്ചയില്ലത്തവരുടെ ശക്തി സിനിമയിലൂടെ മനസ്സിലായെന്ന് ചിലര്‍. കാഴ്ച്ചയില്ലത്ത എല്ലാവരും ഈ സിനിമ കാണണമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന നൂറ്റി അന്‍പതിലധികം വിദ്യാര്‍ഥികള്‍ സിനിമ പ്രദര്‍ശനത്തിനെത്തി. ഒറ്റപ്പാലത്ത് ഷൂട്ടിങ്ങിനെത്തുന്ന മോഹന്‍ലാലുമായി ഈ കുട്ടികള്‍ സംവദിക്കും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News