തന്റെ അസഹിഷ്ണുതാ പ്രസ്താവനയെ തെറ്റായി വ്യഖ്യാനിക്കുകയായിരുന്നുവെന്ന് അമീര്‍ ഖാന്‍
ഇക്കണക്കിന് പോയാല്‍ ഇന്ത്യ വിടേണ്ടി വരുമോ എന്ന് തന്റെ ഭാര്യ സംശയം പ്രകടിപ്പിച്ചു എന്ന ആമിര്‍ ഖാന്റെ പ്രസ്താവനയാണ് വിവാദമായത്. രങ്ക് ദെ ഭസന്തി എന്ന ഹിറ്റ് ചിത്രത്തിന്റെ പത്താം വാര്‍ഷിക ആഘോഷച്ചടങ്ങിലാണ് നവംബറില്‍ നടത്തിയ പ്രസ്താവനക്ക് വിശദീകരണവുമായി അമീര്‍ ഖാന്‍ തന്നെ രംഗത്തെത്തിയത്.
അസഹിഷ്മുതയെപ്പറ്റിയുള്ള തന്റെ പ്രസ്താവനയെ തെറ്റായി വ്യഖ്യാനിക്കുകയായിരുന്നുവെന്ന് ബോളിവുഡ് സിനിമാ നടന്‍ അമീര്‍ ഖാന്‍. ഇന്ത്യന്‍ സിനിമക്കും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ തന്റെ രാജ്യസ്നേഹത്തിന്റെ തെളിവാണെന്നും അമീര്‍ ഖാന്‍ വ്യക്തമാക്കി. ഇന്ത്യയില്‍ വളര്‍ന്നു വരുന്ന അസഹിഷ്ണുതക്കെതിരെ പ്രതികരിച്ചതിന് ശക്തമായ ഭാഷയിലാണ് ആമിര്‍ ഖാനെതിരെ വിമര്‍ശമുയര്‍ന്നത്.
ഇക്കണക്കിന് പോയാല്‍ ഇന്ത്യ വിടേണ്ടി വരുമോ എന്ന് തന്റെ ഭാര്യ സംശയം പ്രകടിപ്പിച്ചു എന്ന ആമിര്‍ ഖാന്റെ പ്രസ്താവനയാണ് വിവാദമായത്. രങ്ക് ദെ ഭസന്തി എന്ന ഹിറ്റ് ചിത്രത്തിന്റെ പത്താം വാര്‍ഷിക ആഘോഷച്ചടങ്ങിലാണ് നവംബറില്‍ നടത്തിയ പ്രസ്താവനക്ക് വിശദീകരണവുമായി അമീര്‍ ഖാന്‍ തന്നെ രംഗത്തെത്തിയത്. ഇന്ത്യ വിടാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രസ്താവന ആയിരുന്നില്ല അന്ന് നടത്തിയതെന്ന് അമീര്‍ ഖാന്‍ പറയുന്നു. പക്ഷെ വാക്കുകളെ ചിലര്‍ വളച്ചൊടിച്ചു. ഒരു പരിധി വരെ മാധ്യമങ്ങളും അതിന് കാരണമായിട്ടുണ്ട്. ഇന്ത്യയിലാണ് താന്‍ ജനിച്ചതെന്നും ഇവിടെ തന്നെ മരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അമീര്‍ ഖാന്‍ പ്രതികരിച്ചു.