പൂമരം എന്തുകൊണ്ട് വൈകി? എബ്രിഡ് ഷൈന്‍ പറയുന്നു..
പൂമരത്തിന്റെ പ്രതീക്ഷകള്‍ സംവിധായകന്‍ എബ്രിഡ് ഷൈന്‍ മീഡിയവണുമായി പങ്കുവെച്ചു
ഒരു വര്‍ഷത്തിലധികം നാളത്തെ കാത്തിരിപ്പിന് ശേഷം റിലീസിനൊരുങ്ങുന്ന ചലച്ചിത്രമാണ് പൂമരം. മാര്‍ച്ച് 9ന് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കെ, എന്തുകൊണ്ട് ചിത്രം ഇത്രയും വൈകിയെന്ന ചര്‍ച്ച പുരോഗമിക്കുകയാണ്. ഈ അവസരത്തില്‍ പൂമരത്തിന്റെ പ്രതീക്ഷകള്‍ സംവിധായകന്‍ എബ്രിഡ് ഷൈന്‍ മീഡിയവണുമായി പങ്കുവെച്ചു.
പരമ്പരാഗത രീതിയിലുള്ള സ്ക്രിപ്റ്റായിരുന്നില്ല പൂമരത്തിന്‍റേതെന്ന് എബ്രിഡ് ഷൈന്‍ പറഞ്ഞു. സിനിമ കഥാതന്തുവില്‍ നിന്ന് വികസിച്ച് ഷൂട്ടിങ് ഉള്‍പ്പെടെ വേറൊരു പ്രോസസിലൂടെ കടന്നുപോയ സിനിമാണിത്. പുതിയ ജനറേഷനില്‍പ്പെട്ട കുട്ടികളാണ് സിനിമയുടെ ഭാഗമായത്. ക്യാംപസ് സ്പന്ദനമുള്ള സിനിമയായിരിക്കും പൂമരം. നായകവേഷം ചെയ്യുന്ന കാളിദാസ് ജയറാമില്‍ താന്‍ പൂര്‍ണ തൃപ്തനാണ്. കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായ ആളാണ് കാളിദാസെന്നും എബ്രിഡ് ഷൈന്‍ പറഞ്ഞു.
1983, ആക്ഷന്‍ ഹീറോ ബിജു എന്നീ മുന്‍ ചിത്രങ്ങള്‍ പോലെ ഏറെ മുന്നൊരുക്കങ്ങള്‍ക്ക് ശേഷമാണ് പൂമരം ഷൂട്ടിങ് ആരംഭിച്ചത്. പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജിലാണ് പൂമരത്തിന്റെ അവസാന ഘട്ട ചിത്രീകരണം നടന്നത്.