നസ്രിയയെ ചേര്‍ത്തുനിര്‍ത്തി ഫഹദിന്റെ പ്രസംഗം; കയ്യടിയുമായി കാണികള്‍

സൈബർ സുരക്ഷ സംബന്ധിച്ച രാജ്യാന്തര സമ്മേളനം ‘കൊക്കൂൺ -11’ ന്റെ പ്രചരണ പരിപാടികൾക്കെത്തിയ ഇരുവരെയും പതിവ് പോലെ ഹര്‍ഷാരവങ്ങളോടെയാണ് കാണികള്‍ സ്വീകരിച്ചത്.

Update: 2018-09-19 05:09 GMT
Advertising

ജീവിതത്തിലും സിനിമയിലും പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ നിറഞ്ഞ കയ്യടിയോടെയാണ് സദസ് സ്വീകരിക്കാറുള്ളത്. സൈബർ സുരക്ഷ സംബന്ധിച്ച രാജ്യാന്തര സമ്മേളനം ‘കൊക്കൂൺ -11’ ന്റെ പ്രചരണ പരിപാടികൾക്കെത്തിയ ഇരുവരെയും പതിവ് പോലെ ഹര്‍ഷാരവങ്ങളോടെയാണ് കാണികള്‍ സ്വീകരിച്ചത്.

പരിപാടിയെ ശ്രദ്ധേയമാക്കിയത് ഫഹദിന്റെ പ്രസംഗമായിരുന്നു. നസ്രിയയെ നെഞ്ചോടു ചേർത്തി നിര്‍ത്തിയായിരുന്നു ഫഹദിന്റെ പ്രസംഗം. സൈബർ രംഗത്തെ ചതിക്കുഴികളെക്കുറിച്ച് ബോധവത്കരണം ഈ സമയത്ത് അനിവാര്യമാണെന്ന്’ ഫഹദ് പറഞ്ഞു. കൊക്കൂണിന്റെ ടീസര്‍ വീഡിയോ പ്രകാശനം ഇരുവരും ചേര്‍ന്ന് നിര്‍വ്വഹിച്ചു. പ്രകാശനത്തിന് ശേഷം സീറ്റിലേക്ക് പോകാനൊരുങ്ങിയ നസ്രിയയെ ചേര്‍ത്തു നിര്‍ത്തിയായിരുന്നു ഫഹദ് പ്രസംഗിച്ചത്.

Full View
Tags:    

Similar News