ജിമ്മിൽ പോവുക.. പണി എടുക്കുക.. എന്തിനാ വെറുതെ, അല്ലാതെ തന്നെ ആവശ്യത്തിന് പണി കിട്ടുന്നുണ്ട്; ദിലീപ്

ഞാന്‍ ജിമ്മില്‍ പോകാറില്ല, അതുമായിട്ട് എനിക്ക് ബന്ധവുമില്ല. മൂന്നു നാല് ദിവസായിട്ട് ഞാന്‍ ജിമ്മില്‍ പോയി തുടങ്ങി. 

Update: 2018-09-22 03:07 GMT

ജിമ്മില്‍ പോകാറില്ലെന്നും ശരീരത്തെക്കൊണ്ട് പണി എടുപ്പിക്കാറില്ലെന്നും അല്ലാതെ തന്നെ ആവശ്യത്തിന് പണി കിട്ടുന്നുണ്ടെന്നും നടന്‍ ദിലീപ്. ഖത്തറില്‍ അല്‍ അമാന്‍ ജിമ്മിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു താരത്തിന്റെ തമാശരൂപേണയുള്ള ഈ പറച്ചില്‍. ഞാന്‍ ജിമ്മില്‍ പോകാറില്ല, അതുമായിട്ട് എനിക്ക് ബന്ധവുമില്ല. മൂന്നു നാല് ദിവസായിട്ട് ഞാന്‍ ജിമ്മില്‍ പോയി തുടങ്ങി. അതറിഞ്ഞിട്ടാണ് എന്നെ ഈ പരിപാടിയിലേക്ക് വിളിച്ചത്. രാവിലെ എണീറ്റ് ജിമ്മില്‍ പോവുക, വെയിറ്റ് എടുക്കുക, ശരീരത്തിന് പണി കൊടുക്കുക, എന്തിനാ വെറുതെ ആവശ്യത്തിന് പണി അല്ലാതെ കിട്ടുന്നുണ്ട്..ദിലീപ് പറഞ്ഞു.

Advertising
Advertising

മറ്റുള്ളവര്‍ക്ക് രോഗം വരുമ്പോള്‍ നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമത്തിന് മാറ്റി വയ്ക്കുക. നമ്മുടെ വീട്ടുമുറ്റത്ത് ജിം പോലുള്ള പ്രസ്ഥാനങ്ങള്‍ വരുമ്പോള്‍ പരമാവധി പ്രയോജനപ്പെടുത്തുക. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്നു പറയുന്നത് പോലെ തന്റെ ദേ പുട്ട് ഖത്തറില്‍ വരുന്നുണ്ടെന്നും ദിലീപ് പറഞ്ഞു. ചാന്തുപൊട്ടിലെയും സൌണ്ട് തോമയിലെയും കഥാപാത്രങ്ങളുടെ ശബ്ദാനുകരണവും നടത്തിയ ശേഷമാണ് ദിലീപ് പ്രസംഗം അവസാനിപ്പിച്ചത്.

രാവിലെ എണീക്കുക... ജിമ്മിൽ പോവുക.. പണി എടുക്കുക.. എന്തിനാ വെറുതെ, അല്ലാതെ തന്നെ പണി കിട്ടുണ്ടുണ്ട് 😂😂 തനതു ശൈലിയിൽ ദിലീപേട്ടന്റെ കിടുക്കാച്ചി സ്പീച് 😂😍😎 Dileepettan at Qatar 🙂

Posted by Dileep Online on Friday, September 21, 2018

ये भी पà¥�ें- നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗദീപമാകും; ദിലീപ്

Tags:    

Similar News