പിറന്നാൾ ദിനത്തിൽ രണ്ട് സിനിമകൾ പ്രഖ്യാപിച്ച് ചാക്കോച്ചൻ; സൗബിനും ജോൺ പോളും സംവിധായകർ
പിറന്നാൾ ദിനത്തിൽ രണ്ട് കിടിലൻ സിനിമകളുടെ പ്രഖ്യാപനവുമായാണ് കുഞ്ചാക്കോ ബോബൻ തന്റെ ആരാധകർക്ക് സർപ്രൈസ് കൊടുത്തത്. പറവക്ക് ശേഷം സൗബിൻ ഷാഹിർ സംവിധാനം ചെയുന്ന ചത്രമാണ് ആദ്യത്തേത്. സൗബിന്റെ ഉപ്പ സാബു ഷാഹിറാണ് ചിത്രം നിർമ്മിക്കുന്നത്. ഗപ്പി സിനിമ സംവിധാനം ചെയ്ത ജോൺ പോളിന്റെ ചിത്രമാണ് രണ്ടാമത്തേത്. രണ്ട് സിനിമകൾക്കും ഇത് വരെ പേരിട്ടിട്ടില്ല. 2019ലാകും രണ്ട് ചിത്രങ്ങളും പുറത്തിറങ്ങുക. ‘പിറന്നാൾ ദിനത്തിലെ ഏറ്റവും മികച്ച സമ്മാനം’ എന്നാണ് ചാക്കോച്ചന്‍ രണ്ട് സിനിമകളെയും വിശേഷിപ്പിച്ചത്. മലയാളത്തിൽ നിന്നും നിരവധി താരങ്ങളാണ് ചോക്ലേറ്റ് നായകന് ആശംസകള്‍ നേർന്നത്. നിവിൻ പോളി, കാളിദാസ് ജയറാം, മഞ്ജു വാരിയർ, മംമ്ത, അനു സിത്താര, പിഷാരടി, ജോജു തുടങ്ങി നിരവധി താരങ്ങൾ ചാക്കോച്ചന് ആശംസകൾ നേർന്നു.
അള്ള് രാമേന്ദ്രന്‍, തട്ടിന്‍പുറത്ത് അച്യുതന്‍ എന്നീ ചിത്രങ്ങളാണ് ചാക്കോച്ചന്റെതായി പുറത്ത് വരാനുള്ള പുതിയ ചിത്രങ്ങള്‍.