2.0 യിൽ അക്ഷയ് കുമാർ അഭിനയിച്ച ആ യഥാർത്ഥ കഥാപാത്രം ആരാണ്?

Update: 2018-11-30 16:15 GMT
Advertising

സംവിധായകൻ ശങ്കറിന്റെ സ്വപ്ന സിനിമയായ 2.0 റിലീസ് ചെയ്യുന്നതിന് മുൻപേ ചരിത്രം സൃഷ്ടിച്ചതാണ്. ചിത്രം ഇറങ്ങുന്നതിന് മുൻപ് തന്നെ 490 കോടി നേടിയിട്ടുണ്ട്. നവംബർ 29 ന് പതിനായിരത്തി അനൂറ് കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. രജനികാന്ത് നായകനായ ചിത്രം ത്രി ഡി സ്കൈ ഫൈ രൂപത്തിലാണ് പ്രേക്ഷകരിലേക്ക് എത്തി ചേർന്നത്.

അതേ സമയം 2.0 യിൽ അക്ഷയ് കുമാറിന്റെ വില്ലൻ വേഷം ഇറങ്ങുന്നതിന് മുൻപേ ശ്രദ്ധിക്കപെട്ടതാണ്. ഭീമൻ പക്ഷിയുടെ രൂപത്തോട് സാദൃശ്യമുള്ള ആ രൂപം ആരാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വരുന്ന ചില റിപോർട്ടുകൾ. അക്ഷയ് കുമാർ അഭിനയിച്ച പക്ഷി രാജൻ എന്ന കഥാപാത്രം ഇന്ത്യയുടെ തന്നെ പക്ഷി മനുഷ്യനായ സാലിം അലിയിൽ പ്രചോദിതനായി രൂപപെട്ടതാണെന്നാണ് റിപോർട്ടുകൾ ചൂണ്ടി കാട്ടുന്നത്. ടെലികോം മേഖലക്കെതിരെ പോരാടുന്ന പക്ഷി നിരീക്ഷകനായ പക്ഷി രാജനായിട്ടാണ് അക്ഷയ് കുമാർ ചിത്രത്തിലെത്തുന്നത്.

ഇന്ത്യയിലെ പക്ഷി നിരീക്ഷണ രംഗത്ത് അടയാളപ്പെടുത്തിയ വ്യക്തിത്വമാണ് സാലിം അലി. ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്ന വിളിപ്പേര് അതിലൂടെ തന്നെ ലഭിച്ചതാണ്. ഇന്ത്യയിലെ പക്ഷികളെ കുറിച്ച് നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

2.0യിൽ അക്ഷയ് കുമാറിന്റെ കഥാപാത്രം പക്ഷികളെ കുറിച്ച് അതീവ തൽപരനായ വ്യക്തിയാണ്. പക്ഷി നിരീക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കുന്ന സന്ദർഭവും ചിത്രത്തിലുണ്ട്. ടെലികോം മേഖലയെ എതിർത്തതിന് മന്ത്രിമാർ അടക്കമുള്ളവർ ചിത്രത്തിൽ കളിയാക്കുന്നുന്നുമുണ്ട്. ഏതായാലും 2.0 വമ്പിച്ച കളക്ഷനാണ് തിയറ്ററുകളിൽ നിന്നും വാരുന്നത്. കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത് മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ്. പതിനഞ്ചു കോടിയോളം രൂപ മുടക്കിയാണ് മുളകുപാടം ഫിലിംസ് വിതരണാവകാശം സ്വന്തമാക്കിയത്.

Tags:    

Similar News