ത്രില്ലടിപ്പിച്ച് 'നായാട്ട്​' ട്രെയിലർ പുറത്ത്

ചിത്രത്തിന്‍റെ 2.57 മിനിറ്റോളമുള്ള ആകാംക്ഷയുണർത്തുന്ന ട്രെയിലറാണ്​ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്​

Update: 2021-03-20 15:54 GMT
Advertising

ഹിറ്റ്​മേക്കർ മാർട്ടിൻ പ്രക്കാട്ട്​ സംവിധാനം ചെയ്യുന്ന 'നായാട്ട്​' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്​. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിന്‍റെ 2.57 മിനിറ്റോളമുള്ള ആകാംക്ഷയുണർത്തുന്ന ട്രെയിലറാണ്​ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്​.

ഒരു പൊലീസ്​ കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്​ നായാട്ട്​. ജോസഫിന്​ ശേഷം ഷാഹി കബീറാണ്​ നായാട്ടിൻറെ രചന നിർവഹിക്കുന്നത്​. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. മഹേഷ് നാരായണന്‍ എഡിറ്റിങും വിഷ്ണു വിജയ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News