''കൊമേഴ്സ്യല്‍ സിനിമകള്‍ ചെയ്യണം, ഒരു മാസ്സ് ചിത്രം പ്രതീക്ഷിക്കാം'' ദിലീഷ് പോത്തന്‍
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്
കൊമേഴ്സ്യല്‍ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും വൈകാതെ തന്നെ ഒരു മാസ് സിനിമ പ്രതീക്ഷിക്കാമെന്നും സംവിധായകന്‍ ദിലീഷ് പോത്തന്‍. മാധ്യമം ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീഷ് പോത്തന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്‍റെ പുതിയ സിനിമയായ ജോജിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു ദിലീഷ് പോത്തന്‍.
ഫിലിം പ്രൊഫഷനില്‍ ജോലി ചെയ്യുന്ന ഒരാള്‍ എന്ന നിലക്ക് മൂന്ന് സിനിമകള്‍ ചെയ്ത ശേഷം കുറച്ച് ക്രിയേറ്റീവ് ഫ്രീഡം കിട്ടിയാല്‍ കൊള്ളാമെന്ന ചിന്ത എനിക്കുണ്ട്. അതുകൊണ്ടുതന്നെ, കൊമേഴ്സ്യല്‍ സിനിമ ചെയ്യാന്‍ വ്യക്തിപരമായി ആഗ്രഹമുള്ള ഒരാളാണ് ഞാന്‍. അതിന്‍റെ ആലോചനകളും ശ്രമങ്ങളും നടത്തുന്നുണ്ട്. അങ്ങിനെ എല്ലാ തരത്തിലുമുള്ള സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. മാധ്യമം ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ദിലീഷ് പോത്തന്‍ പറഞ്ഞു.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. ഫഹദ് ഫാസില്‍, ബാബുരാജ്, ഉണ്ണിമായ പ്രസാദ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രമായെത്തിയ ചിത്രം ശ്യാം പുഷ്കരന്‍റെ രചനയിലാണ് ഒരുങ്ങിയിരിക്കുന്നത്.