ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരം ആടുജീവിതത്തിന്; 'വലിയ അംഗീകാരത്തിന് നന്ദി'യെന്ന് ബ്ലെസി

മികച്ച ഗാനത്തിനും വിദേശചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുമായി രണ്ട് നാമനിർദേശങ്ങളാണ് ആടുജീവിതം നേടിയത്

Update: 2024-11-21 10:29 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബെന്യാമിന്‍റെ ക്ലാസിക് നോവല്‍ 'ആടുജീവിതത്തെ' അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം നിരവധി പുരസ്കാരങ്ങളും വാരിക്കൂട്ടിയിരുന്നു. എ.ആർ റഹ്മാൻ ഈണമിട്ട ചിത്രത്തിലെ ​ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (HMMA) പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശ പട്ടികയിൽ ആടുജീവിതം ഇടം നേടിയിരുന്നു.

മികച്ച ഗാനത്തിനും വിദേശചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുമായി രണ്ട് നാമനിർദേശങ്ങളാണ് ആടുജീവിതം നേടിയത്. ഇപ്പോഴിതാ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരം എ.ആർ റഹ്മാനെ തേടിയെത്തിയിരിക്കുകയാണ്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരമാണ് റഹ്മാൻ നേടിയത്. ആടുജീവിതത്തിലെ പശ്ചാത്തല സംഗീതത്തിനാണ് പുരസ്കാരം. റഹ്മാന് വേണ്ടി പുരസ്കാരം സംവിധായകൻ ബ്ലെസി ഏറ്റുവാങ്ങി.

"ഈ വലിയ അംഗീകാരത്തിന് നന്ദി. എആർ റഹ്മാനു വേണ്ടിയാണ് ഞാനിവിടെ നിൽക്കുന്നത്. ഒരിക്കൽക്കൂടി എല്ലാവർക്കും നന്ദി,"- പുരസ്കാരം സ്വീകരിച്ചു കൊണ്ട് സംവിധായകൻ ബ്ലെസി പറഞ്ഞു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ പുരസ്കാരം നേടുന്നത്.

റഹ്മാൻ ഈണമിട്ട ‘പെരിയോനെ’ എന്ന ഗാനവും പുരസ്കാരത്തിന് പരിഗണിച്ചിരുന്നു. മികച്ച ഗാനത്തിനുള്ള പുരസ്കാരത്തിനാണ് ‘പെരിയോനെ’ എന്ന ഗാനം പരിഗണിക്കപ്പെട്ടത്. റഫീഖ് അഹമ്മദാണ്  വരികളെഴുതിയിരിക്കുന്നത്. ജിതിൻ രാജാണ് ഗാനം ആലപിച്ചത്. ചാലഞ്ചേഴ്സ്, എമിലിയ പേരെസ്, ബെറ്റർമാൻ, ട്വിസ്റ്റേഴ്സ്, ദ ഐഡിയ ഓഫ് യു, ദ സിക്സ് ട്രിപ്പിൾ എയ്റ്റ്, ബ്ലിറ്റ്സ് എന്നിവയാണ് ആടുജീവിതത്തിനു പുറമേ ഫീച്ചർ ഫിലിം ഗാന വിഭാഗത്തിൽ മത്സരിച്ചത്.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News