നടൻ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യയും വിവാഹിതരാകുന്നു
വിവാഹം സെപ്തംബര്‍ 13ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെന്നെെ: തമിഴ് സിനിമ നടൻ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യയും വിവാഹിതരാവുന്നു. അശോക് സെല്‍വന്റെ അടുത്തിടെ ഇറങ്ങിയ പോര്‍ തൊഴില്‍ എന്ന ചിത്രം ഹിറ്റായിരുന്നു. വിവാഹം സെപ്തംബര്‍ 13ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാതാവും മുന്‍ നടനുമായ അരുണ്‍ പാണ്ഡ്യന്‍റെ ഇളയ മകളാണ് കീര്‍ത്തി പാണ്ഡ്യന്‍. മലയാളത്തില്‍ നന്‍പകല്‍ മയക്കം അടക്കമുള്ള ചിത്രങ്ങളില്‍ തിളങ്ങിയ നടി രമ്യ പാണ്ഡ്യന്‍റെ സഹോദരിയാണ് കീര്‍ത്തി പാണ്ഡ്യന്‍.
പാ രഞ്ജിത്ത് നിർമിക്കുന്ന 'ബ്ലൂ സ്റ്റാര്‍' എന്ന സിനിമയിൽ അശോക് സെല്‍വനും, കീര്‍ത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അനേകം സിനിമകളിൽ നായിക വേഷത്തില്‍ എത്തിയ കീര്‍ത്തിയുടെ 'അന്‍പ് ഇറക്കിനായാള്‍' ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധനേടിരുന്നു. മലയാള സിനിമ 'ഹെലന്‍റെ' റീമേക്കായിരുന്നു ഈ ചിത്രം. മോഹൻലാൽ - പ്രിയദർശൻ ചിത്രം 'മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹ'ത്തില്‍ അശോക് സെല്‍വന്‍ ഒരു പ്രധാന നെഗറ്റീവ് വേഷത്തില്‍ അശോക് സെല്‍വന്‍ എത്തിയിരുന്നു. അശോക് സെല്‍വന്‍ മുഖ്യവേഷത്തില്‍ എത്തിയ 'പോര്‍ തൊഴില്‍' മലയാളത്തിലും കാഴ്ചക്കാരെ നേടി. വിഗ്നേഷ് രാജയുടെ സംവിധാനം ചെയ്ത ചിത്രത്തിൽ ശരത് കുമാര്‍, നിഖില വിമല്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.