'ഭാര്യ വീണ്ടും വിവാഹിതയായി,വരൻ ഞാൻ തന്നെ'; 16 വർഷങ്ങൾക്ക് ശേഷം ധർമജന് വീണ്ടും വിവാഹം

മുമ്പ് ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്‍തിരുന്നില്ല

Update: 2024-06-24 14:15 GMT
Editor : rishad | By : Web Desk
Advertising

കൊച്ചി: 16 വർഷങ്ങൾക്ക് ശേഷം നിയമപരമായി വിവാഹം കഴിച്ച് നടൻ ധർമജൻ ബോൾഗാട്ടിയും ഭാര്യ അനൂജയും. എഫ്.ബി പോസ്റ്റിലൂടെ വിവരം പങ്ക് വച്ച ശേഷമായിരുന്നു മക്കളെ സാക്ഷിയാക്കിയുള്ള വിവാഹം.

എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരൻ ഞാൻ തന്നെ എന്ന ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെയായിരുന്നു ധർമ്മജൻ ബോൾഗാട്ടി ഭാര്യ അനൂജയെ നിയമപരമായി വിവാഹം കഴിച്ചത്.

വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. 16 വർഷങ്ങൾക്ക് മുൻപ് ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്‍തിരുന്നില്ലെന്ന് താരം വ്യക്തമാക്കി. 

‘ഞങ്ങൾ 16 വർഷം മുൻപ് ഒളിച്ചോടിയ ആൾക്കാരാണ്. എന്റെ നാട്ടിലെ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടത്തിയത്. രജിസ്ട്രേഷൻ ചെയ്തിരുന്നില്ല. കുട്ടികൾ ഒരാൾ ഒൻപതിലും മറ്റേയാൾ പത്തിലുമായി. അവരുടെ സാന്നിധ്യത്തിൽ കല്യാണം കഴിച്ചുവെന്ന് മാത്രമല്ല, രേഖയുമായി’- ധർമജൻ പറഞ്ഞു. രണ്ട് പെണ്‍മക്കളാണ് ധര്‍മജൻ ബോള്‍ഗാട്ടിക്കുള്ളത്. വേദയും വൈഗയും.

സിനിമാ മേഖലയിൽ നിന്നടക്കം നിരവധി ആരാധകരാണ് ധര്‍മജന് വിവാഹ ആശംസകള്‍ നേരുന്നത്. മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ ധർമജൻ ശ്രദ്ധിക്കപ്പെട്ടത് ‘പാപ്പി അപ്പച്ച’ എന്ന ഹിറ്റ് സിനിമയിലൂടെയായിരുന്നു. പിന്നീട് ശ്രദ്ധിക്കപ്പെട്ടതും അല്ലാത്തതുമായ നിരവധി സിനിമകളുടെ ഭാഗമായി താരം. ദിലീപ് നായകനായ പവി കെയര്‍ ടേക്കറാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Watch Video Report

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News