നടി അപർണ വിനോദ് വിവാഹിതയായി- ചിത്രങ്ങൾ
വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്
Update: 2023-02-15 10:45 GMT


നടി അപർണ വിനോദ് വിവാഹിതയായി. കോഴിക്കോട് സ്വദേശി റിനിൽ രാജ് പി കെ ആണ് വരൻ. ചൊവ്വാഴ്ച നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു വിവാഹനിശ്ചയം.

'ഞാൻ നിന്നോടു കൂടെയുണ്ട്' എന്ന പ്രിയനന്ദൻ ചിത്രത്തിലൂടെയായിരുന്നു അപർണയുടെ അരങ്ങേറ്റം. പിന്നീട് ആസിഫലി നായകനായ കോഹിനൂറിൽ നായികയായി. വിജയ് ചിത്രം ഭൈരവിയിലൂടെ തമിഴിലും പ്രേക്ഷക ശ്രദ്ധ നേടി. ഒടിടിയിലൂടെ റിലീസ് ചെയ്ത തമിഴ് ചിത്രം നടുവനിലാണ് അവസാനം അഭിനയിച്ചത്.

കോളജ് പഠനകാലത്ത് നാടകങ്ങളിലൂടെയാണ് അപർണ അഭിനയ മേഖലയിലെത്തിയത്. പ്രസിഡൻസി കോളജിൽ നിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.