മകനെ കണ്ടിറങ്ങിയ ഷാരൂഖിനെ വേട്ടയാടുന്ന കാഴ്ച തന്നെ അസ്വസ്ഥയാക്കി: നടി ശ്രുതി ഹരിഹരന്‍

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാനെ കാണാന്‍ കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടന്‍ ഷാരുഖ് ഖാന്‍ ആര്‍തര്‍ റോഡ് ജയിലിലെത്തിയത്

Update: 2021-10-22 06:24 GMT
Editor : Nisri MK | By : Web Desk
Advertising

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാനെ കാണാന്‍ കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടന്‍ ഷാരുഖ് ഖാന്‍ ആര്‍തര്‍ റോഡ് ജയിലിലെത്തിയത്. മകനെ കണ്ട് പുറത്തിറങ്ങിയ ഷാരൂഖിന് ചുറ്റും ജനങ്ങളും മാധ്യമങ്ങളും തടിച്ചു കൂടിയ കാഴ്ച കണ്ട് തന്നെ അസ്വസ്ഥയാക്കിയെന്ന് നടി ശ്രുതി ഹരിഹരന്‍.

"മാധ്യമങ്ങളും പൊതു ജനങ്ങളും അദ്ദേഹത്തെ വേട്ടയാടുന്ന വിഡിയോകള്‍ എന്നെ വല്ലാതെ അസ്വസ്ഥയാക്കി. സമൂഹം ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുന്ന രീതി എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. നിയമത്തിന് മുന്നില്‍ ആരും ചെറുതല്ല, വലുതല്ല എന്ന സത്യം അംഗീകരിക്കുമ്പോഴും, സമൂഹത്തിന്‍റെ നിലപാടുകള്‍ കാണുമ്പോള്‍ എനിക്ക് കൗതുകം തോന്നുന്നു."- ശ്രുതി പറയുന്നു.


രാവിലെയാണ് മകൻ ആര്യൻ ഖാനെ കാണാൻ ഷാരൂഖ് ഖാൻ മുംബൈ ആർതർ റോഡ് ജയിലിലെത്തിയത്. ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് ആര്യനെ കാണാൻ ഷാരൂഖ് എത്തുന്നത്. വൻ മാധ്യമപ്പടയാണ് ഷാരൂഖിനെ കാത്തുനിന്നത്. ആരാധകരും ഷാരൂഖിനെ കാണാൻ ജയിൽ പരിസരത്ത് നിറഞ്ഞിരുന്നു. എന്നാൽ അവരെയൊന്നും ഗൗനിക്കാതെയായിരുന്നു ഷാരൂഖ് ജയിലിനുള്ളിൽ കടന്നത്. മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോഴും കിങ്ഖാന്‍ മിണ്ടിയില്ല. 

ഏകദേശം 20 മിനുറ്റോളം ഷാരൂഖ്, ആര്യനുമായി സംസാരിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും ഷാരൂഖിനെ കാണാൻ എത്തിയ ആരാകരുടെ എണ്ണം വർധിച്ചിരുന്നു. എന്നാൽ അവരെ നിരാശരാക്കാനും താരം തയ്യറായില്ല. ഷാരൂഖിന്‍റെ പേര് എടുത്ത് വിളിച്ച് മാധ്യമപ്രവർത്തകർ പ്രതികരണം തേടുന്നതിനിടെയാണ് അവിടെ കൂടിയ ആരാധകരെ താരം കൈകൂപ്പി അഭിവാദ്യം ചെയ്തത്. തുടർന്നാണ് അദ്ദേഹം കാറിൽ കയറിയത്.

കഴിഞ്ഞ ദിവസം ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതി തള്ളിയിരുന്നു. ആര്യന്‍ ഖാനൊപ്പം കൂട്ടുപ്രതികളായ മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്‍റ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി. ഇതിന് പിന്നാലെയാണ് ഷാരൂഖ് ഖാന്‍ മകനെ കാണാന്‍ ജയിലില്‍ എത്തിയത്.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News