1000 ബേബീസിലെ എസ്.ഐ മുഹമ്മദ് അന്‍സാരി; കയ്യടി നേടി ആദില്‍ ഇബ്രാഹിം

സംവിധായകൻ നജീം കോയ ഒരുക്കിയ ചിത്രമാണ് 1000 ബേബീസ്

Update: 2024-10-24 02:03 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് പ്രേക്ഷകര്‍ ഹൃദയത്തില്‍ ഏറ്റെടുത്ത വെബ് സീരീസ് 1000 ബേബീസിലും മികച്ച പ്രകടനം കാഴ്ച വെച്ച് നടന്‍ ആദില്‍ ഇബ്രാഹിം.സംവിധായകൻ നജീം കോയ ഒരുക്കിയ ചിത്രമാണ് 1000 ബേബീസ്.

ഹോട്സ്റ്റാറിൽ റിലീസ് ചെയ്ത 1000 ബേബീസില്‍ എസ്.ഐ മുഹമ്മദ് അന്‍സാരി എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ആദില്‍ അഭിനയിച്ചത്. റഹ്മാനൊപ്പമുള്ള അന്വേഷണ ഉദ്യോഗസ്ഥനാണ് ആദില്‍. 1000 ബേബീസ് കാണുന്ന പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറുന്ന കഥാപാത്രം കൂടിയാണ് ആദില്‍ ഇബ്രാഹിം. ചിത്രത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷമെന്ന് ആദിൽ പറഞ്ഞു.

Advertising
Advertising

ഒരു കുറ്റാന്വേഷണ ത്രില്ലർ തന്നെയാണ് ചിത്രം. റഹ്മാൻ, സഞ്ജു ശിവരാം, നീന ഗുപ്ത, അശ്വിൻ കുമാർ തുടങ്ങി ഓരോ എപ്പിസോഡിലും ഓരോരോ പുതിയ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

റേഡിയോ ജോക്കി, മോഡല്‍ എന്നീ നിലകളിലും ആദിൽ പ്രശസ്തനാണ് ആദില്‍. ദുബൈയിലാണ് പഠിച്ചതും വളര്‍ന്നതും. 2013 മുതല്‍ ചലച്ചിത്രരംഗത്ത് സജീവമാണ്. നിര്‍ണായകം, കാപ്പി തുരുത്ത്, അച്ചായന്‍സ്, ഹലോ ദുബായ്ക്കാരന്‍, ലൂസിഫർ, മോഹൻകുമാർ ഫാൻസ്, കല്ല്യാണിസം, സുഖമായിരിക്കട്ടെ, ചെരാതുകൾ തുടങ്ങി പാലും പഴവും, കള്ളം എന്നിങ്ങനെ ഇരുപതിലധികം ചിത്രങ്ങളിൽ ആദിൽ അഭിനയിച്ചും.ആര്യ ഭുവനേന്ദ്രൻ കഥ -തിരക്കഥ - സംഭാഷണം നിർമ്മാണം എന്നിവ നിർവഹിച്ച് പ്രമുഖ സംവിധായകൻ അനുറാം ഒരുക്കുന്ന 'കള്ളം' എന്ന ചിത്രത്തിൽ നായകൻ ആദിൽ ഇബ്രാഹിം ആണ്. ചിത്രം അടുത്ത മാസം റിലീസ് ചെയ്യും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News