മണിയന്‍, അജയന്‍, കുഞ്ഞിക്കേളു; ടൊവിനോ ട്രിപ്പിള്‍ റോളില്‍: 'അജയന്‍റെ രണ്ടാം മോഷണം അനൗണ്‍സ്മെന്‍റ് ടീസര്‍' കാണാം

നവാഗതനായ ജിതിൻ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Update: 2022-10-13 02:54 GMT
Editor : Jaisy Thomas | By : Web Desk

നടന്‍ ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ വേഷത്തിലെത്തുന്ന ചിത്രം 'അജയന്‍റെ രണ്ടാം മോഷണത്തിന്‍റ' അനൗണ്‍സ്മെന്‍റ് ടീസര്‍ പുറത്തിറങ്ങി. അത്യധികം പ്രതീക്ഷയുണര്‍ത്തുന്നതാണ് ടീസര്‍. മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

നവാഗതനായ ജിതിൻ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സുജിത് നമ്പ്യാരാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് അജയന്‍റെ രണ്ടാം മോഷണം ഒരുങ്ങുന്നത്. 3 ഡി യിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. ഇതൊരു ചരിത്രമായിരിക്കുമെന്നാണ് ടീസര്‍ കണ്ട ആരാധകര്‍ കുറിക്കുന്നത്.

Advertising
Advertising

കൃതി ഷെട്ടിയാണ് നായിക. ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബേസിൽ ജോസഫ്, കിഷോർ, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ജഗദീഷ് എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളിൽ. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം യു.ജി.എം പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. മാജിക്ക് ഫ്രെയിംസും നിർമ്മാണത്തിൽ പങ്കാളികളാണ്.

തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദീപു നൈനാൻ തോമസാണ് സംഗീത സംവിധാനം. പ്രൊജക്റ്റ് ഡിസൈനർ : ബാദുഷ ഐൻ എം , പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസാണ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രിൻസ്, കോസ്റ്റും ഡിസൈനർ – പ്രവീൺ വർമ്മ,മേക്ക് അപ് – റോണെക്സ് സേവിയർ, പ്രൊഡക്ഷൻ കണ്ട്രോളർ – ബാദുഷാ എഡിറ്റിംഗ് – ഷമീർ മുഹമ്മദ്‌, ചായാഗ്രഹണം- ജോമോൻ ടി ജോൺ, മാർക്കറ്റിങ് ഡിസൈൻ – പപ്പറ്റ് മീഡിയ, വാർത്താപ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.


Full View



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News