ഇത് കലക്കും... ആവേശം നിറച്ച് 'അജയന്റെ രണ്ടാം മോഷണം' ടീസർ

മലയാളം, തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് എന്നീ ഭാഷകളിൽ ഉള്ള ടീസർ ആണ് പുറത്തിറങ്ങിയത്.

Update: 2023-05-19 14:09 GMT
Editor : banuisahak | By : Web Desk
Advertising

ടൊവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രം എ.ആർ.എമ്മിന്റെ (അജയന്റെ രണ്ടാം മോഷണം) ആദ്യത്തെ ടീസർ പുറത്തിറങ്ങി. പ്രേക്ഷകരുടെ കാത്തിരിപ്പിന് ആക്കം കൂട്ടി കൊണ്ടാണ് പുത്തൻ ടീസർ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ആകാംക്ഷ നിറഞ്ഞ ചെറിയ ഇടവേളക്കൊടുവിൽ എ ആർ എമ്മിന്റെ പുതിയ വിശേഷമെന്നോണം ടീസർ റിലീസ് വാർത്തകൾ പുറത്തു വന്നത് മുതൽ മലയാളികൾ മാത്രമല്ല ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ അത്യധികം ആവേശത്തിലായിരുന്നു.

മലയാളം, തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് എന്നീ ഭാഷകളിൽ ഉള്ള ടീസർ ആണ് പുറത്തിറങ്ങിയത്. ഹിന്ദി ടീസർ നടൻ ഹൃത്വിക് റോഷനും, തമിഴ് ടീസർ സംവിധായകൻ ലോകേഷ് കനകരാജ്, നടൻ ആര്യയും എന്നിവർ, കന്നട ടീസർ നടൻ രക്ഷിത് ഷെട്ടിയും, തെലുങ്ക് ടീസർ നടൻ നാനിയും, മലയാളം ടീസർ നടൻ പൃഥ്വിരാജ് ആണ് പുറത്തിറക്കിയത്.

Full View

പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത് ജിതിൻ ലാലാണ്. ടൊവിനോ ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രം വമ്പൻ ബജറ്റിൽ ആണ് ഒരുങ്ങുന്നത്. പൂർണമായും 3D യിൽ ചിത്രീകരിച്ച സിനിമ അഞ്ചു ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. "എ ആർ എമ്മിന്റെ" നിർമാണ കമ്പനികളിലൊന്നായ മാജിക് ഫ്രെയിംസ് തെന്നെയാണ് ഈ ചിത്രം വിതരണത്തിനെത്തിക്കുന്നതും. ഒട്ടനവധി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച മാജിക് ഫ്രെയിംസിന്റെ അടുത്ത സൂപ്പർഹിറ്റ് ചിത്രമായിരിക്കും "എ ആർ എം"എന്ന് നിസംശയം പറയാം.

അജയന്റെ രണ്ടാം മോഷണം മാജിക് ഫ്രെയിംസ് ,യുജിഎം പ്രൊഡക്ഷൻസ്, എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ്, എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

തെന്നിന്ത്യൻ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. തമിഴിൽ 'കന' തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

അഡിഷനൽ സ്ക്രീൻപ്ലേ: ദീപു പ്രദീപ്, ജോമോൻ ടി. ജോൺ ആണ് ഛായാഗ്രാഹണം. ഇന്ത്യയിൽ ആദ്യമായി ആരി അലക്സ സൂപ്പർ 35 ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. എഡിറ്റർ: ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡോ. വിനീത് എം.ബി., പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി,

ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്, കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്, കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, സ്റ്റണ്ട്: വിക്രം മോർ, സ്റ്റണ്ണർ സാം ,ലിറിക്സ്: മനു മൻജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ, അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, സൗണ്ട് ഡിസൈൻ: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‌സ്ക്യുറ എന്റർടെയ്‌ൻമെൻസ്, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ പപ്പറ്റ് മീഡിയ പി.ആർ.ഓ -വൈശാഖ് സി വടക്കേവീട്.

ഹിന്ദി :

https://youtu.be/UuY1Nlm6zrE

കന്നഡ:

https://youtu.be/SOW4A8rSeQQ

തമിഴ് :

https://youtu.be/p-hsQrmCeaw

തെലുങ്കു:

https://youtu.be/_qpiFuyO2F

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News