ഭീഷ്മപര്‍വ്വത്തിലെ 'അജാസ്'; ഹെവി ലുക്കില്‍ സൗബിൻ

ബിഗ് ബി' പുറത്തിറങ്ങി 14 വര്‍ഷത്തിനുശേഷം എത്തുന്ന അമല്‍ നീരദ്-മമ്മൂട്ടി ചിത്രം ഫെബ്രുവരിയിലാണ് പ്രഖ്യാപിക്കപ്പെട്ടത്

Update: 2021-12-16 13:12 GMT
Editor : ijas

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിലെ ആദ്യ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സൗബിൻ ഷാഹിറിന്‍റെ 'അജാസ്' എന്ന കഥാപാത്രത്തിന്‍റെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രമാണ് പോസ്റ്ററിലുള്ളത്. പറവയിലെ സൗബിന്‍റെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നതാണ് പോസ്റ്ററിലെ ഫോട്ടോ.

Full View

ബിഗ് ബി' പുറത്തിറങ്ങി 14 വര്‍ഷത്തിനുശേഷം എത്തുന്ന അമല്‍ നീരദ്-മമ്മൂട്ടി ചിത്രം ഫെബ്രുവരിയിലാണ് പ്രഖ്യാപിക്കപ്പെട്ടത്. ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' കോവിഡ് കാരണം മാറ്റിവെക്കേണ്ടിവന്നതോടെയാണ് മമ്മൂട്ടിക്കൊപ്പം മറ്റൊരു ചിത്രം ചെയ്യാന്‍ അമല്‍ നീരദ് തീരുമാനിച്ചത്.

Advertising
Advertising

ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ 'ഭീഷ്‍മ വര്‍ധന്‍' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വന്‍ താര നിര അണിനിരക്കുന്ന ചിത്രത്തില്‍ തബു, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം സുഷിന്‍ ശ്യാം ആണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. അമല്‍ നീരദും ദേവ്‍ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News