കോണ്‍സ്റ്റബിളിന് വര്‍ഷം ഒന്നര കോടി വരുമാനം; അമിതാഭ് ബച്ചന്‍റെ 'ബോഡി ഗാര്‍ഡി'നെ സ്ഥലം മാറ്റി

മുംബൈ പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ആയ ജിതേന്ദ്ര ഷിന്‍ഡെയെയാണ് ഡിബി മാര്‍ഗ് സ്‌റ്റേഷനിലേക്കു മാറ്റിയത്

Update: 2021-08-27 08:02 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഒന്നര കോടി വാര്‍ഷിക വരുമാനമുണ്ടാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍റെ ബോഡി ഗാര്‍ഡിനെ സ്ഥലം മാറ്റി. മുംബൈ പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ആയ ജിതേന്ദ്ര ഷിന്‍ഡെയെയാണ് ഡിബി മാര്‍ഗ് സ്‌റ്റേഷനിലേക്കു മാറ്റിയത്.

ജിതേന്ദ്ര വര്‍ഷത്തില്‍ ഒന്നര കോടിയിലേറെ രൂപ വരുമാനമുണ്ടാക്കുന്നുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലംമാറ്റം. രണ്ടാഴ്ച മുമ്പാണ് ജിതേന്ദ്രയെ സ്ഥലംമാറ്റി ഉത്തരവിറക്കിയത്. 2015 മുതല്‍ ബച്ചന്‍റെ ബോഡി ഗാര്‍ഡ് ആണ് ജിതേന്ദ്ര. എക്‌സ് കാറ്റഗറി സുരക്ഷയാണ് അമിതാഭ് ബച്ചന് മുംബൈ പൊലീസ് നല്‍കുന്നത്. ഷിൻഡെ ബിഗ് ബിയിൽ നിന്നോ മറ്റാരെങ്കിലും നിന്നോ പണം സമ്പാദിച്ചോ എന്ന കാര്യം മുംബൈ പൊലീസ് ഇപ്പോൾ അന്വേഷിക്കുകയാണ്.

എന്നാല്‍ തന്‍റെ ഭാര്യ ഒരു സെക്യൂരിറ്റി ഏജന്‍സി നടത്തുന്നുണ്ടെന്നും സിനിമാതാരങ്ങള്‍ക്കും മറ്റു പ്രമുഖര്‍ക്കും സുരക്ഷ നല്‍കുന്നുണ്ടെന്നും ഷിന്‍ഡെ പറഞ്ഞു. തന്‍റെ പേരിലാണ് ഈ സെക്യൂരിറ്റി ഏജന്‍സി നടത്തുന്നതെന്നും അമിതാഭ് ബച്ചന്‍ 1.5 കോടി നല്‍കിയിട്ടില്ലെന്നും ഷിന്‍ഡെ പൊലീസിനോട് പറഞ്ഞു. രണ്ട് കോണ്‍സ്റ്റബിളുകളാണ് എപ്പോഴും ബച്ചനോടൊപ്പമുള്ളത്. ഇവരില്‍ ബച്ചന്‍റെ പ്രിയപ്പെട്ട അംഗരക്ഷകനാണ് ഷിന്‍ഡെ. ബച്ചന്‍ എവിടെ പോയാലും അവിടെയെല്ലാം ജിതേന്ദ്ര ഷിന്‍ഡെയും കാണാം. അതേസമയം പൊലീസിലെ പതിവു സ്ഥലംമാറ്റം മാത്രമാണെന്നാണ് ജിതേന്ദ്ര പറയുന്നത്. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഒരാളുടെ ബോഡി ഗാര്‍ഡ് ആയിരിക്കാന്‍ പൊലീസ് ചട്ടം അനുവദിക്കുന്നില്ലെന്നും ജിതേന്ദ്ര കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News