'ഞങ്ങൾ കുടുംബസമേതമെത്തി കണ്ടു, വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്': ബാലയെ കണ്ട ശേഷം അഭിരാമി

പെട്ടെന്ന് സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്ന് അഭിരാമി

Update: 2023-03-07 13:00 GMT

ബാല, അമൃത സുരേഷ്, അഭിരാമി സുരേഷ്

കൊച്ചി: കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ബാലയെ കാണാന്‍ മകളെത്തി. അമ്മ അമൃത സുരേഷിനും അമൃതയുടെ സഹോദരി അഭിരാമി സുരേഷിനുമൊപ്പമാണ് മകള്‍ ആശുപത്രിയിലെത്തിയത്. അഭിരാമിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. മകളെ കാണണമെന്ന് ബാല ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

"ബാല ചേട്ടന്‍റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു. അവള്‍ ഇപ്പോഴും ആശുപത്രിയിലാണ്. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട്. നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല. ഈ സമയത്ത് വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്. അദ്ദേഹം പെട്ടെന്ന് സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു"- എന്നാണ് അഭിരാമി ഫേസ് ബുക്കില്‍ കുറിച്ചത്.

Advertising
Advertising

കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ കരള്‍രോഗത്തിന് ബാല ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. നടന്‍ ഉണ്ണി മുകുന്ദനൊപ്പം ആശുപത്രിയിലെത്തി ബാലയെ കണ്ടെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ഫേസ് ബുക്കില്‍ കുറിച്ചു.

"ഉണ്ണി മുകുന്ദനും ഞാനും വിഷ്ണു മോഹനും സ്വരാജ്, വിപിൻ എന്നിവരും ഇന്ന് അമൃത ഹോസ്പിറ്റലിൽ വന്നു നടൻ ബാലയെ സന്ദർശിച്ചു. ബാല എല്ലാവരോടും സംസാരിച്ചു. നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല. ചെന്നൈയിൽ നിന്നും സഹോദരൻ ശിവ ഹോസ്പിറ്റൽ എത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം കൂടുതൽ വിവരങ്ങൾ ഡോക്ടർ ഒഫീഷ്യൽ കുറിപ്പായി അറിയിക്കും. ദയവായി മറ്റു തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക"- എന്നാണ് ബാദുഷ കുറിച്ചത്. ബാലയുടെ നില അതീവ ഗുരുതരമാണെന്നും അബോധാവസ്ഥയിലാണെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വന്നതോടെയായിരുന്നു ബാദുഷയുടെ പ്രതികരണം.

Summary- Singer Amritha Suresh, daughter and Abhirami Suresh met Bala at hospital

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News