"പാറ പോലെ നിന്ന അമ്മക്ക് മുന്നില്‍ ഞാന്‍ തലയുയര്‍ത്തി നിന്നു, എന്‍റെ അമ്മയ്ക്ക് വേണ്ടിയാണിത്"; ആദ്യ നിര്‍മാണ ചിത്രം പ്രഖ്യാപിച്ച് ആന്‍ അഗസ്റ്റിന്‍

"എന്‍റെ അച്ഛൻ, മുകളില്‍ നിന്ന് എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, എല്ലാവർക്കും നന്ദി!"

Update: 2022-04-18 16:44 GMT
Editor : ijas
Advertising

ചലച്ചിത്ര നിര്‍മാണ രംഗത്തെ ആദ്യ ചിത്രം പ്രഖ്യാപിച്ച് നടി ആന്‍ അഗസ്റ്റിന്‍. 2015ല്‍ ജോണ്‍ വര്‍ഗീസിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ 'അടി കപ്യാരേ കൂട്ടമണി'യുടെ കന്നഡ റീമേക്കിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ നിര്‍മാതാവിന്‍റെ വേഷമണിയുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ട് താരം തന്നെയാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. 'അബ്ബബ്ബാ' എന്ന് പേരിട്ട ചിത്രം തന്‍റെ അമ്മയ്ക്കാണ് സമര്‍പ്പിക്കുന്നതെന്ന് വികാരനിര്‍ഭരമായ കുറിപ്പിലൂടെ ആന്‍ അഗസ്റ്റിന്‍ അറിയിച്ചു.

സിനിമ പോലെ തന്നെ ഇതുവരെയുള്ള യാത്ര ശരിക്കും അത്ഭുതകരമായിരുന്നു. നിറഞ്ഞ സന്തോഷവും ആഹ്ളാദവും വിനോദവും നിറഞ്ഞ അവിസ്മരണീയമായ നിരവധി നിമിഷങ്ങളുണ്ടായതായും ഇതിനിടയില്‍ കഠിനവും ബുദ്ധിമുട്ടേറിയതുമായ ചിലതിന് വിരാമവുമിട്ടതായും താരം പറഞ്ഞു. പാറ പോലെ നിന്ന അമ്മക്ക് മുന്നില്‍ തലയുയര്‍ത്തി നിന്നുവെന്നും അമ്മയ്ക്ക് വേണ്ടിയാണ് ആദ്യ നിര്‍മാണ ചിത്രം സമര്‍പ്പിക്കുന്നതെന്നും ആന്‍ കുറിപ്പില്‍ പറഞ്ഞു. വിജയ് ബാബു, വിവേക് തോമസ് എന്നിവരും ആനിനൊപ്പം ചിത്രത്തിന്‍റെ നിർമ്മാണ പങ്കാളികളാണ്. ഫ്രൈഡേ ഫിലിം ഹൌസ്, മിറാമർ ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമ്മാണം. കെ എം ചൈതന്യയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ലികിത് ഷെട്ടി, അമൃത അയ്യങ്കാർ എന്നിവരാണ് 'അബ്ബബ്ബാ'യില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ് രാജ്, താണ്ഡവ്, ധൻരാജ് എന്നിവരും അഭിനയിക്കുന്നു. മനോഹർ ജോഷിയാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് പി ഹരിദോസ് കെജിഎഫ്, സംഗീതം ദീപക് അലക്സാണ്ടർ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ ഷിൽക എബ്രഹാം, പി ഹരിദോസ് കെജിഎഫ്, പ്രണോയ് പ്രകാശ്. അഭിലാഷ് എസ് നായർ, ജോൺ വർഗീസ് എന്നിവരുടെ കഥയിൽ നിന്നും അഡാപ്റ്റഡ് സ്ക്രീൻപ്ലേ തയ്യാറാക്കിയിരിക്കുന്നത് സംവിധായകൻ കെ എം ചൈതന്യ തന്നെയാണ്. സംഭാഷണം കെ എൽ രാജശേഖർ, കലാസംവിധാനം വിശ്വാസ് കശ്യപ്, മേക്കപ്പ് പി കുമാർ, വസ്ത്രാലങ്കാരം ജാക്കി, നൃത്തസംവിധാനം ഹർഷ, അസോസിയേറ്റ് ഡയറക്ടർ ശരത്ത് മഞ്ജുനാഥ്, പ്രൊഡക്ഷൻ മാനേജർമാർ മധുസൂദൻ ഗൌഡ, വിജയ് രാജാറാം, അൻന്ദു എസ് നായർ എന്നിവരാണ്. 'അടി കപ്യാരേ കൂട്ടമണി'യുടെ തമിഴ് റീമേക്കും പുറത്തിറങ്ങാനിരിക്കുന്നുണ്ട്. അശോക് സെൽവൻ നായകനാവുന്ന ചിത്രത്തിന് 'ഹോസ്റ്റൽ' എന്നാണ് പേരിട്ടിരിക്കുന്നത്. ഏപ്രിൽ 28ന് ചിത്രം തിയറ്ററുകളിലെത്തും.

ആന്‍ അഗസ്റ്റിന്‍റെ ഇന്‍സ്റ്റാഗ്രാം കുറിപ്പ്:

ഞാൻ ഏറെ നാളായി കാത്തിരിക്കുന്ന ദിവസമാണിത്. എന്‍റെ ഉറ്റസുഹൃത്തും സഹോദരനുമായ വിജയ് ബാബുവിനും വിവേക് ​​തോമസിനും ഒപ്പം നിർമ്മാതാവ് എന്ന നിലയിലുള്ള എന്‍റെ ആദ്യ സിനിമയുടെ സ്നീക്ക് പീക്ക് നിങ്ങളെ കാണിക്കാന്‍ സാധിച്ചു. 'അബ്ബാബ്ബാ!' - ഒരു ഫുൾ ഫൺ ഫിൽ എന്‍റർടെയ്‌നർ!

സിനിമ പോലെ തന്നെ ഇതുവരെയുള്ള യാത്ര ശരിക്കും അത്ഭുതകരമായിരുന്നു. നിറഞ്ഞ സന്തോഷവും ആഹ്ളാദവും വിനോദവും നിറഞ്ഞ അവിസ്മരണീയമായ നിരവധി നിമിഷങ്ങൾ, കഠിനവും ബുദ്ധിമുട്ടേറിയതുമായ ചിലതിന് വിരാമവുമിട്ടു. ഇതുവരെയുള്ള യാത്രയിൽ എന്‍റെ അരികിലുണ്ടായിരുന്ന, ഒപ്പം നിന്ന, എന്നെ ഉറപ്പിച്ച, എന്നെ നയിച്ചു, എന്തുവന്നാലും എന്നെ പിന്തുണച്ച എല്ലാവർക്കും വേണ്ടിയാണിത്. എന്‍റെ കുടുംബം, എന്നെ ഉപദേശിച്ചവര്‍, എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ.

പാറ പോലെ നിന്ന അമ്മക്ക് മുന്നില്‍ ഞാന്‍ തലയുയര്‍ത്തി നിന്നു, എന്‍റെ അമ്മയ്ക്ക് വേണ്ടിയാണിത്. എന്‍റെ അച്ഛൻ, മുകളില്‍ നിന്ന് എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, എല്ലാവർക്കും നന്ദി!

Ann Augustine announces first production film

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News