സിനിമാ ലൊക്കേഷനിൽ യുദ്ധവിരുദ്ധ പ്രതിഷേധവും സമാധാനപ്രാർത്ഥനയും

'കട്ടപ്പാടത്തെ മാന്ത്രികൻ' എന്ന ചിത്രത്തിന്‍റെ സിനിമാ സെറ്റിലാണ് ഫലസ്തീൻ പോരാളികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുദ്ധവിരുദ്ധ സംഗമം നടന്നത്

Update: 2023-10-30 14:56 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: ഇസ്രായേൽ-ഫലസ്തീൻ യുദ്ധത്തിനെതിരെ സിനിമാ ലൊക്കേഷനില്‍ പ്രതിഷേധം. 'കട്ടപ്പാടത്തെ മാന്ത്രികൻ' എന്ന ചിത്രത്തിന്‍റെ സിനിമാ സെറ്റിലാണ് അണിയറ പ്രവർത്തകരുടെയും അഭിനേതാക്കളുടെയും നേതൃത്വത്തിൽ പ്രതിഷേധവും ലോകസമാധാനത്തിനുള്ള സമാധാനപ്രാർത്ഥനയും നടന്നത്.

ഷോർട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളിന്റെ ആദ്യ ദിനത്തിലായിരുന്നു യുദ്ധവിരുദ്ധ സംഗമം. സ്വതന്ത്ര രാഷ്ട്രത്തിനായി പോരാടുന്ന ഫലസ്തീൻ പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന ചടങ്ങ് സിനിമാ ലൊക്കേഷനിലെ വേറിട്ട അനുഭവമായി.

അൽ അമാന പ്രൊഡക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ് ചിത്രത്തിന്റെ നിർമ്മാണം. കോഴിക്കോട്ടും വയനാട്ടും പാലക്കാട്ടുമായി ചിത്രീകരിക്കുന്ന സിനിമയുടെ ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസിയാണ്. സുമിത്ത് എം.ബി, വിനോദ് കോവൂർ, വിജയൻ കാരന്തൂർ, ശിവജി ഗുരുവായൂർ, ഷുക്കൂർ വക്കീൽ, പ്രിയ ശ്രീജിത്ത്, നീമ മാത്യു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

Summary: Anti-war protest and peace prayer at movie location in Israel-Palestine war

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News