ഈ കോഴി നായകനോ വില്ലനോയെന്ന് അറിയാം; 'പൂവന്‍' റിലീസ് പ്രഖ്യാപിച്ചു
തണ്ണീർമത്തൻ ദിനങ്ങളിലും, സൂപ്പർ ശരണ്യയിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ നടൻ വിനീത് വാസുദേവൻ ആണ് പൂവന്‍ സംവിധാനം ചെയ്യുന്നത്
ആന്‍റണി വർഗീസ് പെപ്പെ കേന്ദ്ര കഥാപാത്രമായി എത്തുന്ന പൂവന്‍ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ ചിത്രം ജനുവരി 20ന് പ്രദര്‍ശനത്തിനെത്തും. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുക. തണ്ണീർമത്തൻ ദിനങ്ങളിലും, സൂപ്പർ ശരണ്യയിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ നടൻ വിനീത് വാസുദേവൻ ആണ് പൂവന്‍ സംവിധാനം ചെയ്യുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ഗിരീഷ് എ.ഡിക്കൊപ്പം തിരക്കഥാരചനയിൽ പങ്കാളിയായിട്ടാണ് വിനീതിൻ്റെ ചലച്ചിത്ര രംഗത്തേക്കുള്ള കടന്നുവരവ്. ചിത്രത്തില്‍ വിനീത് വാസുദേവൻ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
റിങ്കു രണധീർ, അഖില ഭാർഗവൻ, അനിഷ്മ അനിൽകുമാർ, എന്നിവരാണു ചിത്രത്തിലെ നായികമാർ. വരുൺ ധാരാ, മണിയൻ പിള്ള രാജു, സജിൻ, വിനീത് വിശ്വനാഥൻ, അനീസ് എബ്രഹാം, സുനിൽ മേലേപ്പുറം, ബിന്ദു സതീഷ് കുമാർ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
ഷെബിൻ ബേക്കർ പ്രൊഡക്ഷൻസ്, സ്റ്റക്ക് കൗ എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഷെബിൻ ബേക്കറും, ഗിരീഷ് എഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത് വരുൺ ധാരയാണ്. ചിത്രത്തിലെ ഒരു മുഖ്യ കഥാപാത്രത്തെയും വരുൺ ധാരാ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം നിർവഹിക്കുന്നത് സജിത് പുരുഷനാണ്. എഡിറ്റർ ആകാശ് ജോസഫ് വർഗീസ്. ആർട്ട് ഡയറക്ടർ സാബു മോഹൻ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പൂവൻ.
സുഹൈല്‍ കോയയുടെ വരികള്‍ക്ക് ഗരുഢ ഗമന ഋഷഭ വാഹന, ഒരു മൊട്ടൈയ കഥൈ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ മിഥുന്‍ മുകുന്ദനാണ് ഈണം പകര്‍ന്നിരിക്കുന്നത്. മമ്മൂട്ടി ചിത്രമായ റോഷാക്കിലും മിഥുന്‍ മുകുന്ദൻ സംഗീതം പകരുന്നുണ്ട്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സജിത്ത് പുരുഷൻ ആണ്. ആകാശ് വർഗീസ് ആണ് എഡിറ്റിംഗ് നിർവ്വഹിച്ചത്.
കലാസംവിധാനം-സാബു മോഹൻ. മേക്കപ്പ്-സിനൂപ് രാജ്.വസ്ത്രാലങ്കാരം-ധന്യാ ബാലകൃഷ്ണൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുഹൈൽ എം. അസോസിയേറ്റ് ഡയറക്ടേർസ്-വിഷ്ണു ദേവൻ, സനാത് ശിവരാജ്. സഹസംവിധാനം-റീസ് തോമസ്, അർജൻ.കെ.കിരൺ, ജോസി. ഫിനാൻസ് കൺട്രോളർ-ഉദയൻകപ്രശ്ശേരി. പ്രൊഡക്ഷൻ മാനേജർ-എബി കോടിയാട്ട്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-രാജേഷ് മേനോൻ. പ്രൊഡക്ഷൻ കൺട്രോളർ-അലക്സ് കുര്യൻ. പി.ആര്‍.ഒ-വാഴൂർ ജോസ്.