ലക്ഷ്മിപ്രിയയുടെ തിരക്കഥ; ആറാട്ട് മുണ്ടന്‍ ഒരുങ്ങുന്നു

നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍

Update: 2021-12-29 07:41 GMT
Advertising

ആറാട്ട് മുണ്ടൻ എന്ന സിനിമയ്ക്ക് നടി ലക്ഷിപ്രിയ തിരക്കഥയൊരുക്കുന്നു. ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ് പി ജയ് ദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ എം മൂവീസിന്റെ ബാനറിൽ എം ഡി സിബിലാലാണ് നിര്‍മാണം.

സ്വന്തം വീടിന് യാതൊരുവിധ പ്രയോജനവുമില്ലാതെ നാട്ടുകാരെ സേവിക്കാനിറങ്ങിയ മുരളിയിലൂടെയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. അമ്പലപ്പുഴയില്‍ നടന്ന ചടങ്ങില്‍ എ എം ആരിഫ് എംപിയും എച്ച് സലാം എംഎല്‍എയും ദീപം തെളിയിച്ചതോടെയാണ് ചിത്രീകരണം തുടങ്ങിയത്.

ഛായാഗ്രഹണം- ബിജുകൃഷ്ണൻ, കഥ, സംഭാഷണം - രാജേഷ് ഇല്ലത്ത്, തിരക്കഥ സംയോജനം - സത്യദാസ്, എഡിറ്റർ- അനന്ദു വിജയൻ, സംഗീതം - പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, ഗാനരചന- എച്ച് സലാം (എംഎൽഎ), രാജശ്രീ പിള്ള, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ജിനി സുധാകരൻ, ക്യാമറ അസ്സോസിയേറ്റ്- ഷിനൂബ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- രാജേഷ് എം സുന്ദരം, കല- ലൈജു ശ്രീവത്സൻ, ചമയം - ജയൻ പൂങ്കുളം, വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്, ത്രിൽസ്- മാഫിയ ശശി, കോറിയോഗ്രാഫി- ജോബിൻ മാസ്റ്റർ, സഹസംവിധാനം- അരുൺ പ്രഭാകർ, സംവിധാന സഹായികൾ- സ്നിഗ്ദിൻ സൈമൺ ജോസഫ്, ബിബി കെ ജോൺ, ഫിനാൻസ് കൺട്രോളർ & ഓഫീസ് നിർവ്വഹണം- എം സജീർ, സ്‌റ്റുഡിയോ- ചിത്രാഞ്ജലി, സ്റ്റിൽസ് - അജി മസ്കറ്റ്, പിആർഓ -അജയ് തുണ്ടത്തിൽ.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News