പാര്‍വതിയും നിത്യമേനോനും ഗര്‍ഭിണികളോ? പ്രഗ്നന്‍സി ടെസ്റ്റ് റിസല്‍ട്ട് ചിത്രത്തിന് പിന്നിലെ സംഭവമിതാണ്...

നടിമാരായ പാര്‍വതി തിരുവോത്ത്, നിത്യമേനോന്‍, അര്‍ച്ചന പദ്മിനി, ഗായിക സയനോര എന്നിവര്‍ പങ്കുവെച്ച ഒരു പ്രഗ്നന്‍സി ടെസ്റ്റ് റിസല്‍ട്ടാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം

Update: 2022-10-30 11:00 GMT
Editor : ijas

നടിമാരായ പാര്‍വതി തിരുവോത്ത്, നിത്യമേനോന്‍, അര്‍ച്ചന പദ്മിനി, ഗായിക സയനോര എന്നിവര്‍ പങ്കുവെച്ച ഒരു പ്രഗ്നന്‍സി ടെസ്റ്റ് റിസല്‍ട്ടാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. പ്രഗ്നന്‍സി ടെസ്റ്റില്‍ പോസിറ്റീവ് ആയി കാണിച്ചിരിക്കുന്ന ഒരേ ഫോട്ടോകളാണ് മൂന്നുപേരും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. 'ദ വണ്ടര്‍ ബിഗിന്‍സ്' എന്ന തലക്കെട്ടും മൂവരും ചിത്രത്തിന് നല്‍കുന്നു. ചിത്രത്തിന് താഴെ അഭിനന്ദനങ്ങളുമായി നിരവധി പേരാണ് കമന്‍റു ചെയ്തത്.

Full View

എന്നാൽ അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായുള്ളതാണ് പുറത്തുവന്ന ചിത്രങ്ങളെല്ലാം. 'വണ്ടര്‍ വുമണ്‍' എന്ന് പേരിട്ട ചിത്രത്തില്‍ നദിയ മൊയ്ദു, പാർവതി തിരുവോത്ത്, നിത്യ മേനോൻ, പദ്മ പ്രിയ, അർച്ചന പദ്മിനി എന്നിവർ ഗർഭിണികളായി വേഷമിടുകയാണ് എന്നാണ് സൂചന. ഗായിക സായനോര ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാകും ഇത്. ചിത്രത്തെ സംബന്ധിച്ച ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് വിവരം.

Advertising
Advertising
Full View
Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News