അർജുൻ അശോകൻ നായകനായി 'തീപ്പൊരി ബെന്നി'; ചിത്രീകരണം ഉടന്‍

തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രത്തിൻ്റെ ചിത്രീകരണമാരംഭിക്കും

Update: 2022-10-21 09:34 GMT
അർജുൻ അശോകൻ നായകനായി തീപ്പൊരി ബെന്നി; ചിത്രീകരണം ഉടന്‍
AddThis Website Tools
Advertising

വലിയ വിജയം നേടിയ വെള്ളിമൂങ്ങ, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ജോജി തോമസും രാജേഷ് മോഹനും ചേർന്നു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'തീപ്പൊരി ബെന്നി'യുടെ ചിത്രീകരണം ആരംഭിക്കുന്നു. വട്ടക്കുട്ടായിൽ ചേട്ടായി എന്ന തീപ്പൊരി രാഷ്ടീയ നേതാവിൻ്റേയും ഒരുപാടു സ്വപ്നങ്ങളുമായി നടക്കുന്ന മകൻ ബെന്നിയുടേയും ജീവിത സന്ദർഭങ്ങളെ ഒരു രസച്ചരടിൽ കോർത്തിണക്കി ഒരുക്കുന്ന കുടുംബചിത്രമാണ് തീപ്പൊരി ബെന്നി. അർജുൻ അശോകനാണ് തീപ്പൊരി ബെന്നിയെ അവതരിപ്പിക്കുന്നത്. ഇന്ദ്രൻസ് വട്ടക്കുട്ടയിൽ ചേട്ടായിയെ അവതരിപ്പിക്കും. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കര്‍ ചിത്രം നിർമ്മിക്കും.

കലാഭവൻ ഷാജോൺ, ടിനി ടോം, ഷാജു ശ്രീധർ, ദീപക് പറമ്പോൾ, അപർണദാസ്, കുഞ്ചൻ എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അജയ് ഫ്രാൻസിസ് ജോർജാണു ഛായാഗ്രാഹകൻ. എഡിറ്റിംഗ്-സൂരജ് ഇ.എസ്. സംഗീതം-ശ്രീരാഗ് സജി. കലാസംവിധാനം-അജി കുറ്റിയാനി. നിർമ്മാണ നിർവ്വഹണം-അലക്സ്.ഇ കുര്യൻ. പി.ആര്‍.ഒ-വാഴൂര്‍ ജോസ്. തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രത്തിൻ്റെ ചിത്രീകരണമാരംഭിക്കും.

Tags:    

Similar News