'കാണാനൊക്കെ കൊള്ളാം..പക്ഷേ ആ ടീ ഷർട്ട് എൻേറതാണ്'; ആര്യനോട് ഷാരൂഖ്: കലക്കൻ മറുപടി നല്‍കി താരപുത്രന്‍

'മേ ഹൂ നാ' എന്ന ചിത്രത്തിലെ ഒരു ഫോട്ടോ ഷാരൂഖ് ഖാൻ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്

Update: 2022-09-14 09:06 GMT
Editor : Lissy P | By : Web Desk
കാണാനൊക്കെ കൊള്ളാം..പക്ഷേ ആ ടീ ഷർട്ട് എൻേറതാണ്; ആര്യനോട് ഷാരൂഖ്: കലക്കൻ മറുപടി നല്‍കി താരപുത്രന്‍
AddThis Website Tools
Advertising

മുംബൈ: ഷാരൂഖ് ഖാനെ പോലെ തന്നെ മകൻ ആര്യൻ ഖാനും നിരവധി ആരാധകരുണ്ട്. ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ ജയിലായതും പിന്നീട് ആര്യൻ ഖാനെതിരേ തെളിവില്ലെന്നാണ് കണ്ടെത്തി കുറ്റവിമുക്തനാക്കിയതും അടുത്തിടെയാണ്. അതുവരെ സോഷ്യൽമീഡിയയിൽ സജീവമായിരുന്നില്ല ആര്യൻ .ഇപ്പോൾ സോഷ്യൽമീഡിയയിലും താരപുത്രൻ സജീവമാണ്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മൂന്ന് കിടിലൻ ഫോട്ടോ ഷെയർ ചെയ്തിരുന്നു. കാഷ്വൽ വസ്ത്രങ്ങൾ ധരിച്ചുള്ള ഫോട്ടോഷൂട്ടായിരുന്നു അത്.

ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. ചിത്രത്തിന് കീഴെ പിതാവ് ഷാരൂഖ് ഖാൻ നൽകിയ കമന്റും അതിന് ആര്യൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ ഇരുവരുടെയും ആരാധകർ ഏറ്റുപിടിച്ചിരിക്കുന്നത് .' കാണാനൊക്കെ നന്നായിട്ടുണ്ട്. പക്ഷേ ആ ചാരക്കളറിലുള്ള ടീഷർട്ട് എന്റേതാണോ? എന്നാണ് കിങ് ഖാന്റെ തമാശ നിറഞ്ഞ കമന്റ്. ആര്യൻ പങ്കുവെച്ച അവസാന ചിത്രത്തിൽ, കറുപ്പ് ട്രാക്ക് പാന്റും മഞ്ഞ ജാക്കറ്റിനൊപ്പെ ചാരനിറത്തിലുള്ള ഷർട്ടാണ് ധരിച്ചിരിക്കുന്നത്.അതിന് കിടിലൻ മറുപടിയുമായി ആര്യനും എത്തി. ''അതെ... നിങ്ങളുടെ ടീഷർട്ടും ജീൻസും ഹഹ'' എന്നായിരുന്നു ആര്യൻ നൽകിയ മറുപടി.

ഇതിന് പുറമെ 'മേൻ ഹൂ നാ' എന്ന ചിത്രത്തിലെ ഒരു ഫോട്ടോ ഷാരൂഖ് ഖാൻ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിന് താഴെ ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാൻ ആര്യൻ പങ്കുവെച്ച അതേ പോസിലുള്ള ചിത്രം പോസ്റ്റ് ചെയ്തു. ഏതായാലും ഈ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഒരു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ആഗസ്റ്റിലാണ് ആര്യൻ ഖാൻ ഇൻസ്റ്റ്ഗ്രാമിൽ ആദ്യത്തെ ചിത്രം പോസ്റ്റ് ചെയ്യുന്നത്. തന്റെ സഹോദരങ്ങളായ സുഹാന, അബ്രാം ഖാൻ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച അദ്ദേഹം പോസ്റ്റിന് 'ഹാട്രിക്' എന്ന അടിക്കുറിപ്പും നൽകി.  'എന്തുകൊണ്ട് ഈ ചിത്രങ്ങൾ എനിക്കില്ല ഇപ്പോൾ എനിക്ക് അയച്ചുതരൂ എന്നായിരുന്നു ഷാരൂഖ് കമന്‍റ് ചെയ്തത്.  'അടുത്ത തവണ ഞാൻ പോസ്റ്റുചെയ്യുമ്പോൾ  നിങ്ങൾക്ക് അയച്ചുതരാം..ചിലപ്പോള്‍ ഒരുവര്‍ഷം കഴിഞ്ഞേക്കും എന്നാണ് ആര്യ‍ന്‍ അതിന് നല്‍കിയ മറുപടി. 

ഇതുവരെ സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും ആര്യന്‍റെ സിനിമാപ്രവേശനം ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആര്യന്‍  തിരക്കഥയെഴുതുന്ന വെബ് സീരിയസ് അണിയറിയില്‍ പുരോഗമിക്കുകയാണെന്നതടക്കമുള്ള വാര്‍ത്തകളും അതിനിടയില്‍ പുറത്ത് വരുന്നുണ്ട്. പത്താൻ, ജവാൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് ഷാരൂഖിന്‍റെതായി അണിയറിയില്‍ പുരോഗമിക്കുന്ന ചിത്രങ്ങള്‍. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News