'ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ'യിലൂടെ ആൻ അഗസ്റ്റിൻ വീണ്ടും മലയാള സിനിമയിലേക്ക്
പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍ ആണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്
ആൻ അഗസ്റ്റിൻ നായികയായി എത്തുന്ന 'ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. 2017ല്‍ പുറത്തെത്തിയ ആന്തോളജി ചിത്രം സോളോയ്ക്കു ശേഷം ആൻ അഗസ്റ്റിൻ അഭിനയിക്കുന്ന മലയാള ചലച്ചിത്രമാണ് ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഒരു ഫാമിലി എന്റർടെയ്നർ ആകുമെന്നാണ് ടീസർ നൽകുന്ന സൂചന. ഹരികുമാര്‍ ആണ് ചിത്രത്തിന്‍റെ സംവിധായകൻ. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍ ആണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ഇതേ പേരില്‍ എം മുകുന്ദൻ എഴുതിയ കഥയാണ് തിരക്കഥയാക്കിയിരിക്കുന്നത്.
കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്ത്, നീന കുറുപ്പ്, മനോഹരി ജോയ്, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം അഴകപ്പൻ. പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. എഡിറ്റിംഗ്-അയൂബ് ഖാൻ. പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര. കലാസംവിധാനം-ത്യാഗു തവനൂർ. മേക്കപ്പ്-റഹിം കൊടുങ്ങല്ലൂർ. വസ്ത്രാലങ്കാരം-നിസാർ റഹ്‍മത്ത്. സ്റ്റിൽസ്-അനിൽ പേരാമ്പ്ര. പരസ്യകല-ആന്‍റണി സ്റ്റീഫന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജയേഷ് മൈനാഗപ്പള്ളി. അസോസിയേറ്റ് ഡയറക്ടർ-ഗീതാഞ്ജലി ഹരികുമാർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കൂത്തുപറമ്പ്. പി.ആർ.ഒ പി.ആര്‍ സുമേരൻ. മാഹിയിലും പരിസരപ്രദേശങ്ങളിലുമായി നടന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ഫെബ്രുവരിയില്‍ പൂര്‍ത്തിയായിരുന്നു. വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ആന്‍ അഗസ്റ്റിൻ.