ബാലചന്ദ്രൻ ചുള്ളിക്കാട് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡന്‍റ്; തോല്‍പ്പിച്ചത് ജോയ് മാത്യുവിനെ
72 വോട്ടില്‍ 50 വോട്ട് നേടിയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ വിജയം
കൊച്ചി: സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കീഴിലുള്ള ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന് വിജയം. 72 വോട്ടില്‍ 50 വോട്ട് നേടിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.
ജോയ് മാത്യുവായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ എതിര്‍ സ്ഥാനാര്‍ഥി. 21 വോട്ടാണ് ജോയ് മാത്യുവിന് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. തിരക്കഥാകൃത്ത് ജിനു എബ്രഹാമിനെ നേരത്തെ എതിരില്ലാതെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.
ജനറൽ സെക്രട്ടറിയായി എ.കെ സാജനും പ്രസിഡന്റായി എസ്.എൻ സ്വാമിയും കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. നേരത്തെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികളിലേക്ക് നാമനിർദേശം ചെയ്യുകയായിരുന്നു പതിവ്. ഇത്തവണ ആ രീതി മാറ്റി തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.